കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിനെ ഇനി സെന്‍കുമാര്‍ ഭരിയ്ക്കും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിലവില്‍ ജയില്‍ ഡിജിപി ആയി സേവനം അനുഷ്ടിക്കുന്ന ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവവിലെ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഉടന്‍ വിരമിയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്.

ഡിജിപി നിയമനം സംബന്ധിച്ച് നേരത്തെ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ ടിപി സെന്‍കുമാറിനെ തന്നെ ആ പദവി തേടിയെത്തുകയായിരുന്നു. മികച്ച ഉദ്യോഗസ്ഥന്‍ എന്ന് പേരെടുത്ത വ്യക്തിയാണ് സെന്‍കുമാര്‍.

Sen Kumar

കലാഭവന്‍ മണിയ്‌ക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തില്‍ സെന്‍കുമാര്‍ സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പോലീസ് അസോസിയേഷന്‍ യോഗത്തില്‍ വച്ചായിരുന്നു പോലീസ് നടപടിയെ അദ്ദേഹം വിമര്‍ശിച്ചത്.

ജാതിയില്‍ കള്ളത്തരം കാണിച്ചാണ് സെന്‍കുമാറിന് ഐപിഎസ് കിട്ടിയത് എന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങിയ ആളാണ് ഇദ്ദേഹം. പിന്നീട് ഈ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ജയില്‍ ചപ്പാത്തിയുടെ അവതാരകന്‍ അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ ജയില്‍ ഡിജിപി ആക്കുന്നത്. ടിപി കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച വിവാദമാണ് അലക്‌സാണ്ടര്‍ ജേക്കബിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണമായത്. എന്നാല്‍ സെന്‍കുമാര്‍ വന്നതിന് ശേഷം ജയില്‍ ചപ്പാത്തിയുടെ പ്രഭാവം അവസാനിച്ചുവെന്നും ആരോപണം ഉണ്ട്.

വിതുര പെണ്‍വാണിഭ കേസ്, പന്തളം പെണ്ഡവാണിഭ കേസ്, ഫ്രഞ്ച് ചാരക്കേസ്, ലിസ് സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളുടെ അന്വേഷണ ചുമതല സെന്‍കുമാറിന് ആയിരുന്നു.

English summary
Cabinet Meeting decided to appoint TP Senkumar as the new DGP of State. Now he is serving as Jail DGP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X