കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം; അത്തോളി-കോഴിക്കോട് റൂട്ടില്‍ ഗതാഗതക്കുരുക്കിന് സാധ്യത

Google Oneindia Malayalam News

കോഴിക്കോട്: കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുതിനാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഇന്ന് (ഏപ്രില്‍ 24) മുതല്‍ പുന:ക്രമീകരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും വടകര-കണ്ണൂര്‍ വഴി പോകേണ്ട ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നിലവില്‍ ഉപയോഗിച്ചു കെണ്ടിരിക്കുന്ന വഴിയായ എന്‍.എച്ച് 47 വഴി പോകാം. ചെറുവാഹനങ്ങള്‍ കാട്ടില്‍പീടിക-കണ്ണല്‍ക്കടവ് പാലം-കാപ്പാട് വഴി കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപത്ത് ഹൈവേയില്‍ പ്രവേശിക്കണം.

കണ്ണൂര്‍-വടകര വഴി കോഴിക്കോട്ടേക്ക് വരുന്ന ദീര്‍ഘദൂര ബസും ലോറി ഉള്‍പ്പടെയുള്ള ചരക്ക് വാഹനങ്ങളും കൊയിലാണ്ടി-ഉള്ള്യരി-അത്തോളി വഴി പോകണം. ചെറുവാഹനങ്ങള്‍ക്ക് നിലവിലെ ദേശീയപാത ഉപയോഗിക്കാം.
അതേസമയം, മുന്‍വര്‍ഷങ്ങളില്‍ താല്‍ക്കാലികമെങ്കിലും ഇതുപോലെ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കള്‍ക്കാണ് വഴിവെച്ചിട്ടുള്ളത് എന്നത് യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു. കൊയിലാണ്ടിയില്‍നിന്ന് ഉള്ള്യേരി വഴി അത്തോളിയിലൂടെ വലിയ വാഹനങ്ങള്‍ കടന്നവുപോകുമ്പോള്‍ പല സ്ഥലങ്ങളിലും കുരുക്ക് അനുഭവപ്പെടാറുണ്ട്.

national highway

അത്തോളി ടൗണ്‍, പറമ്പത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിന് വീതി നന്നെ കുറഞ്ഞ ഇടങ്ങളുണ്ട്.ഇവ വീതിയാക്കാനുള്ള കാലങ്ങളായുള്ള മുറവിളിക്ക് ഇനിയും പരിഹാരമായിട്ടില്ല. സാധാരണ നിലയില്‍ത്തന്നെ വലിയ കുരുക്ക് അനുഭവപ്പെടുന്ന ഇവിടം ദേശീയപാതയ്ക്ക് സമാന്തരമായി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. എന്നാല്‍, റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ മാത്രം എങ്ങുമെത്തുന്നില്ല.

English summary
traffic control kannur kozhikode national highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X