താമരശ്ശേരി ചുരത്തിലെ ഗതാഗതം: അമിതഭാരം കയറ്റിയ ടോറസ് ലോറികള്‍ ഭീഷണിയാകുന്നു

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി:താമരശ്ശേരി ചുരത്തിലെ ഗതാഗതത്തിന്‌ അമിതഭാരം കയറ്റിയ ടോറസ് ലോറികള്‍ ഭീഷണിയാകുന്നു .അമിതഭാരം കയറ്റിയ ടോറസ് ലോറികള്‍ കുടുങ്ങി ചുരത്തില്‍ കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം ഭാഗികമായി ഗതാഗതം സ്തംഭിച്ചു.

ദിലീപ് പൊട്ടിത്തെറിച്ചു; പ്രതി അന്തംവിട്ടു!! കുറ്റപത്രം അക്കമിട്ടുനിരത്തി, ഗോവയില്‍ സംഭവിച്ചത്

ബംഗളൂരുവിലേക്ക് ചരക്കുമായി പോകുകയായിരുന്ന രണ്ട് ലോറികളാണ് യന്ത്രത്തകരാര്‍ മൂലം കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 6 മണിക്ക് ചുരത്തില്‍ ഏഴാം വളവിനും എട്ടാം വളവിനുമിടയിലാണ് ലോറികള്‍ കടുങ്ങിയത്.

lorry

രാവിലെ 10.30തോടെ ഒരു ലോറി മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി. രണ്ടാമത്തെ ലോറി വൈകുന്നേരവും തകരാര്‍ പരിഹരിക്കാനാതെ ചുരത്തില്‍ കിടക്കുകയാണ്. ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

ടോറസ് ലോറികളും അമിതഭരം കയറ്റി വരുന്ന ലോറികളും ചുരത്തിലൂടെ ഓടുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചതാണ്. ഇത് അവഗണിച്ചാണ് ഇത്തരം വാഹനങ്ങള്‍ ചുരത്തിലൂടെ നിര്‍ബാധം അമിത ഭാരവുമായി കടന്നു പോകുന്നത്. വളവുകള്‍ തിരിക്കുന്നതിനിടയില്‍ വാഹനം നീങ്ങാതെ ചക്രങ്ങള്‍ കറങ്ങി വലിയ കുഴികള്‍ രൂപപ്പെടുന്നതും പതിവാണ്.ഈ കുഴികളില്‍ ലോഫ്‌ളോര്‍ ബസ്സുകള്‍ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുന്ന അവസ്ഥയുമുണ്ടാകുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
traffic of heavy vehicles in thamarasherry becomes a threat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്