കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി അപകടത്തിന് പിന്നില്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ വീഴ്ച; ഒരാളെ സസ്‌പെന്റ് ചെയ്തു

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: കറുകുറ്റി തീവണ്ടി അപകടത്തിന് കാരണം റെയില്‍വെ ഉദ്യോഗസ്ഥരുടെ വീഴ്ച. സംഭവത്തില്‍ പെര്‍മനെന്റ് ബേ ഇന്‍സ്‌പെക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു...ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു...

പാളം നേരത്തെ തകരാറിലായിരുന്നു. ഇത് പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും കൃത്യമായ അറ്റകുറ്റപ്പണി നടത്തിയില്ലെന്നും റെയില്‍ പറഞ്ഞു. പാളത്തിലുണ്ടായിരുന്ന വിള്ളല്‍ വെല്‍ഡ് ചെയ്ത് ഉറപ്പിക്കുന്നതിന് പകരം നെട്ടും ബോള്‍ട്ടും ഉപയോഗിച്ച് മുറുക്കിയ നിലയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Train

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.16ന് കറുകുറ്റി സ്റ്റേഷനിലാണ് തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ഭാഗത്തെ സ്ലാബുകള്‍ പലതും കാലപ്പഴക്കം ചെന്നവയാണ്. ഇത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെര്‍മനന്റ് ബേ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തത്.

കറുക്കുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; വൈകിയോടുന്ന ട്രെയിനുകള്‍...കറുക്കുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; വൈകിയോടുന്ന ട്രെയിനുകള്‍...

ആയിരത്തി അഞ്ഞൂറോളം യാത്രക്കാരായിരുന്നു തീവണ്ടിയില്‍ ഉണ്ടായിരുന്നത്. ഒരു യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. റെയില്‍വെ ഉദ്യോഗസ്ഥരുടെ സമയത്തുള്ള ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.

English summary
Train derail in karukutty; One officer suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X