ട്രെയിന്‍ തീവെയ്പ്: എന്‍ഐഎ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എലത്തൂർ ട്രെയിന്‍ തീവെയ്പ് കേസില്‍ എന്‍ ഐ എ മൊഴിനല്‍കാനായി വിളിപ്പിച്ച യുവാവിന്റെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശിയായ മുഹമ്മദ് ഷഫീഖിനെയാണ്(46) കൊച്ചിയിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിന്‍ വെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ നാട്ടുകാരന്‍ കൂടിയാണ് മുഹമ്മദ് ഷഫീഖ്. ഷഫീഖിന്റെ മകൻ മുഹമ്മദ് മോനിയെ ഷഹീൻബാഗിലെത്തിയ അന്വേഷണ സംഘം തിരഞ്ഞിരുന്നുവെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതേതുടർന്ന് മകന്‍ മുഹമ്മദ് മോനിക്കൊപ്പമായിരുന്നു ഷഫീഖ് ചൊവ്വാഴ്ച കൊച്ചിയില്‍ എത്തിയത്. അന്വേഷണ സംഘം മോനിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച കാര്യം മുഹമ്മദ് ഷഫീഖ് താമസിക്കാനായി മുറിയെടുത്ത ഹോട്ടല്‍ നടത്തിപ്പികാരോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹോട്ടലില്‍ എത്തിയ ഷഫീഖ് പലപ്പോഴും അസ്വസ്ഥപ്പെട്ട നിലയിലായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാർ പൊലീസുകാരോട് വ്യക്തമാക്കി.

എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പരിധിയിലുള്ള ഹോട്ടലിലെ മുറിയിലാണു വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയിലാണ് ഷഫീഖിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മോനിയെ കഴിഞ്ഞ ദിവസം എന്‍ ഐ എ ചോദ്യം ചെയ്തുവെന്നാണ് സൂചന. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എന്‍ ഐ എ സംഘമോ, കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമോ തയ്യാറായിട്ടില്ല,
അതേസമയം, ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ ഐജി പി വിജയനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു. ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ്‌ഐ മനോജ് കുമാറിനേയും സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് നടപടിക്ക് ഇടയാക്കിയതെന്ന് വിമർശനവും ശക്തമാണ്.
അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്ന വിജയൻ, പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നും എ ഡി ജി പി എംആര്‍ അജിത്ത്കുമാർ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയത്. ഈ സമയത്ത് തീവ്രവാദ വിരുദ്ധസേനയുടെ തലവനായിന്ന വിജയനെ ആഴ്ചകള്‍ക്ക് മുന്‍പ് ഈ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. അതോടൊപ്പം തന്നെ സുരക്ഷാ വീഴ്ചയില്‍ തുടരന്വേഷണത്തിന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications