ഭിന്നലിംഗക്കാരെ ആദരിച്ച് ഇടതുസര്‍ക്കാര്‍; കണക്കിന് കൊടുത്ത് പോലീസ്!! സര്‍ക്കാര്‍ പരസ്യവും പൊളിഞ്ഞു

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഭിന്നലിംഗക്കാര്‍ക്ക് രാജ്യത്തെ ഒരു സംസ്ഥാനവും നല്‍കാത്ത പരിഗണന കൊടുത്ത ഇടമാണ് കേരളം. സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെയും കൂടെ ചേര്‍ത്ത പിണറായി സര്‍ക്കാരിന്റെ നടപടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രശംസിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് നടന്ന സംഭവം സര്‍ക്കാരിനും പോലീസിനും കനത്ത തിരിച്ചടിയായി.

നിങ്ങളൊക്കെ ചാവേണ്ടവരാണെന്ന് ആക്രോശിച്ചാണ് പോലീസ് ട്രാന്‍സ്‌ജെന്റേഴ്‌സിനെ ക്രൂരമായി തല്ലി ചതച്ചത്. ലാത്തി കൊണ്ടും അല്ലാതെയും തങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതമേല്‍പ്പിച്ച് ആക്രമിക്കാന്‍മാത്രം എന്തു തെറ്റാണ് തങ്ങള്‍ ചെയ്തതെന്ന ട്രാന്‍സ്‌ജെന്റേഴ്‌സായ ജാസ്മിന്റെയും സുസ്മിതയുടെയും ചോദ്യം മലയാളികളോടാണ്...

ലാത്തികൊണ്ട് മര്‍ദനം, കൈയ്യൊടിച്ചു

ലാത്തികൊണ്ട് മര്‍ദനം, കൈയ്യൊടിച്ചു

ലാത്തികൊണ്ടുള്ള അടിയില്‍ ജാസ്മിന്റെ പുറത്ത് കാര്യമായ പരിക്കേറ്റിട്ടുണ്ട്. സുസ്മിതയുടെ കൈക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. ബീച്ച് ആശുപത്രിയിലുള്ള അവരെ വിദഗ്ധ ചികില്‍സയ്ക്ക് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ഡോക്ടര്‍മാര്‍.

ആദരിച്ചത് ഇങ്ങനെ

ആദരിച്ചത് ഇങ്ങനെ

മാസങ്ങള്‍ക്ക് മുമ്പ് ട്രാന്‍സ്‌ജെന്റേഴ്‌സിനെ ആദരിക്കുകയും പ്ര്ശംസിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ പോലീസ് തന്നെയാണ് ഈ ക്രൂരത കാണച്ചത്. മെട്രോ പദ്ധതി യാഥാര്‍ഥ്യമായപ്പോള്‍ ട്രാന്‍സ്‌ജെന്റേസിന് അവിടെ ജോലി കൊടുത്ത സര്‍ക്കാര്‍ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.

 പരസ്യവും പുറത്തിറക്കി

പരസ്യവും പുറത്തിറക്കി

ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയ ആദ്യ സംസ്ഥാനമാണ് കേരളം. പൊതുസമൂഹം ഇവരെ ആശ്ചര്യത്തോടെ മാറ്റി നിര്‍ത്തുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടൊപ്പം തന്നെയാണ് സര്‍ക്കാരിന്റെ ഒരു പരസ്യവും പുറത്തിറങ്ങിയത്.

വെറുപ്പോടെ നോക്കല്ലേ

വെറുപ്പോടെ നോക്കല്ലേ

ഭിന്നശേഷിക്കാരായ ജോലിക്കാരെ മെട്രോയില്‍ കാണുമ്പോള്‍ ആശ്ചര്യത്തോടെ നോക്കുന്നത് സ്വാഭാവികം. പക്ഷേ, സഹതാപത്തോടെയും വെറുപ്പോടെയും നോക്കരുതെന്നാണ് സര്‍ക്കാര്‍ പരസ്യത്തിലെ വീഡിയോ. മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്‌ജെന്റേഴ്‌സ് തന്നെയാണ് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ വീഡിയോയില്‍ സംസാരിച്ചത്.

 പോലീസ് ചെയ്തത്

പോലീസ് ചെയ്തത്

എന്നാല്‍ വെറുപ്പോടെയാണ് കോഴിക്കോട്ടെ പോലീസുകാര്‍ തങ്ങളെ നോക്കിയതും സംസാരിച്ചതുമെന്ന് മര്‍ദ്ദനമേറ്റ ജാസ്മിനും സുസ്മിതയും പറയുന്നു. കൊച്ചിയില്‍ വച്ച് ട്രാന്‍സ്‌ജെന്റേഴ്‌സിന് മര്‍ദ്ദനമേറ്റ സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ശബരിമലയിലെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്റേഴ്‌സിനെ തിരിച്ചയച്ചതും നാം കേട്ടു.

 കവര്‍ച്ച മറച്ചുവെയ്ക്കുന്നില്ല

കവര്‍ച്ച മറച്ചുവെയ്ക്കുന്നില്ല

പുരുഷനും സ്ത്രീയ്ക്കും കിട്ടുന്ന പരിഗണന ട്രാന്‍സ്‌ജെന്റേഴ്‌സിന് നല്‍കാന്‍ സമൂഹം ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് കഴിഞ്ഞകാല സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനിടെ ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പ്രതികരണങ്ങളും പറയാതെ വയ്യ. ഇതിന് ഉദാഹരണമായിരുന്നു കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത സംഭവം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
One side appreciation, other side attacked, Kerala Transgenders story

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്