• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം അല്ലെങ്കിലും തട്ടമിടുന്നതിനൊരു കാരണമുണ്ട്; കോഴിക്കോട് എത്തിയത് ആത്മഹത്യക്ക്: ദീപ റാണി

Google Oneindia Malayalam News

കോഴിക്കോട്: ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നവനെക്കുറിച്ച് പരാതി പറയാനെത്തിയപ്പോള്‍ കോഴിക്കോട് നടക്കാവ് പൊലീസില്‍ നിന്നും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കി ട്രാന്‍സ്ജന്‍ഡർ ദീപ റാണി കഴിഞ്ഞയാഴ്ച രംഗത്ത് എത്തിയിരുന്നു.

ആണ്‍വേഷം കെട്ടിയതാണെന്നും ലൈംഗിക തൊഴിലാളിയെന്നും പറഞ്ഞ് സി ഐ അധിക്ഷേപിക്കുകയാണെന്നായിരുന്നു ദീപാറാണിയുടെ പരാതി. ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ കടന്ന് പോയിട്ടുള്ള അതികഠിനമായ പ്രയാസങ്ങളേക്കുറിച്ച് വണ്‍ഇന്ത്യമലയാളത്തിലൂടെ തുറന്ന് പറയുകയാണ് ദീപ റാണി.

ജെന്‍ഡർ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന്

ജെന്‍ഡർ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് മുമ്പത്തെ അവസ്ഥ എന്ന് പറയുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യമാണ്. മറ്റുള്ള ആളുകളുടെ കളിയാക്കലുകളും പരിഹാസങ്ങളും മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ട്. ഒരു ദിവസമെങ്കിലും സ്ത്രീയായി ജീവിച്ച് മരിക്കാനായിട്ടും എന്നെപ്പോലുള്ള ആളുകള്‍ കരുതുന്നതെന്നും ദീപ പറയുന്നു.

'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മറ്റുള്ളവരില്‍

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണെന്ന് തോന്നുന്നത്. നമ്മളെ കാണുമ്പോള്‍ മറ്റുള്ളവർ ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നു. പിന്നെ എല്ലാ ട്രാന്‍സ്ജന്‍ഡേഴ്സിനും ഉള്ളത് പോലെ സ്ത്രീകളോടായിരിക്കും ഏറ്റവും കൂടുതല്‍ കളിക്കാനും അടുത്ത് നില്‍ക്കാനും താല്‍പര്യം. അവർ ചെയ്യുന്ന കാര്യങ്ങളായിരിക്കും നമ്മളും കൂടുതലായി ചെയ്തുകൊണ്ടിരിക്കുക.

എങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മിഎങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മി

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ് എന്ന് മാത്രം

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ് എന്ന് മാത്രം അറിയാം. അല്ലാതെ ട്രാന്‍സ് ജന്‍ഡർ, ഗേ എന്നതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. പിന്നീട് ഡിഗ്രിക്കൊക്കെ പഠിക്കുമ്പോഴാണ് ട്രാന്‍സ്ജന്‍ഡർ എന്ന നിലയിലേക്ക് എത്തിച്ചേരുന്നത്. എന്റെ കൂടെ പഠിച്ച പെണ്‍കുട്ടികള്‍ എന്നെ അധികം കളിയാക്കിയതായി തോന്നിയിട്ടില്ല. എന്നാല്‍ പത്താംക്ലാസിലെ സെന്റ് ഓഫിന്റെ അന്ന് ഒരു അധ്യാപകന്‍ എന്നോട് പറഞ്ഞ് നീ അധികം പഠിക്കുകയൊന്നും വേണ്ട, ഏതെങ്കിലും ബാലയില്‍ പെണ്‍വേഷം കെട്ടി ജീവിച്ചാല്‍ മതിയെന്നായിരുന്നു. ആ സംഭവം എനിക്ക് ഇപ്പോഴും മറക്കാന്‍ സാധിക്കില്ലെന്നും ദീപ പറയുന്നു.

കളിയാക്കലൊക്കെ കേട്ടപ്പോള്‍ ആണ്‍കുട്ടിയെപ്പോലെ

കളിയാക്കലൊക്കെ കേട്ടപ്പോള്‍ ആണ്‍കുട്ടിയെപ്പോലെ നടക്കാന്‍ ശ്രമിച്ചിരുന്നു. പിജിക്ക് പഠിക്കുന്ന സമയത്താണ് ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കാനാവില്ലെന്ന് ഞാന്‍ കുടുംബത്തില്‍ പറയുന്നത്. അമ്മക്കൊന്നും അതേക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അവരൊക്കെ വളരെ വിദ്യാഭ്യാസം കുറഞ്ഞ ആളായിരുന്നു. ആ നിലയില്‍ മാനസിക സമ്മർദ്ദം വളരെ ശക്തമായപ്പോഴാണ് ആത്മഹത്യ ചെയ്യാനായി കോഴിക്കോട് എത്തിച്ചേർന്നത്.

എന്നെപ്പോലെ ഞാന്‍ മാത്രമേ ഉള്ളൂ എന്നായിരുന്നു

എന്നെപ്പോലെ ഞാന്‍ മാത്രമേ ഉള്ളൂ എന്നായിരുന്നു എന്റെ അറിവ്. അങ്ങനെയാണ് ദൂരെ പോയി മരിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. കോഴിക്കോട് ഞാന്‍ മുറിയെടുത്ത് താമസിച്ചതിന് അടുത്ത് രണ്ട് മൂന്ന് ഗേകള്‍ ഉണ്ടായിരുന്നു. അവരോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോഴാണ് നമ്മളെപ്പോലെ കുറേ അധികം ആളുകള്‍ ഇവിടെ ഉണ്ടെന്നും അവരുടെ ജീവിതത്തിന്റെ ഭാഗമാവെന്നും പറഞ്ഞത്.

പുറത്ത് നിന്ന് വന്ന ആളായതിനാല്‍ തന്നെ പെട്ടെന്ന്

പുറത്ത് നിന്ന് വന്ന ആളായതിനാല്‍ തന്നെ പെട്ടെന്ന് അവരോടൊപ്പം ചേരാന്‍ എനിക്ക് സാധിച്ചില്ല. ഒരു നാല് വർഷത്തോളം പാരഗണ്‍ ഹോട്ടലില്‍ അക്കൌണ്ടന്റായി ഒരു നാല് വർഷം ജോലി ചെയ്തു. ആ സമയത്താണ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടുന്നത്. മൂന്ന് വർഷം മുമ്പ് സർജറി കഴിഞ്ഞു. മൂന്ന് ശതമാനം സംതൃപ്തയാണ്. ആദ്യ സർജറി പരാജയമായിരുന്നു.

കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു

കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു ആദ്യത്തെ സർജറിക്ക് പോയത്. മൂത്രക്കല്ലിന്റെ ചികിത്സ നടത്തുന്ന ഒരു ക്ലിനിക്ക് മാത്രമായിരുന്നു അത്. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ച് വരുന്നത്. മരണത്തിന്റെ വക്കില്‍ വരെ എത്തിയിരുന്നുവെന്നും ദീപ വ്യക്തമാക്കുന്നു.

ദീപ റാണിയെന്നാണ് പേരെങ്കിലും തട്ടം

ദീപ റാണിയെന്നാണ് പേരെങ്കിലും തട്ടം ധരിക്കുന്നതിനെക്കുറിച്ച് ആളുകള്‍ ചോദിക്കാറുണ്ട്. ചെറുപ്പം മുതല്‍ തന്നെ ഒരുപാട് മുസ്ലിം കുട്ടികളുമായിട്ട് കൂട്ടുണ്ടായിരുന്നു. പള്ളികളിലും ചർച്ചകളിലുമൊക്കെ പോവുമായിരുന്നു. തട്ടമിട്ട കുട്ടികളെ കാണുമ്പോള്‍ വലിയ കൌതുകമായിരുന്നു. കോഴിക്കോട് വന്നപ്പോള്‍ ധാരളം തട്ടമിട്ട സുന്ദരികളുണ്ടായിരുന്നു. അല്ലാത്തവരും ഉണ്ട്. എനിക്കും അപ്പോള്‍ ഒരു തട്ടമിട്ട സുന്ദരിയാവാന്‍ തോന്നി.

എന്റെ പാട്നറിനും താല്‍പര്യം ഈ വസ്ത്രമാണ്.

എന്റെ പാട്നറിനും താല്‍പര്യം ഈ വസ്ത്രമാണ്. പിന്നെ എനിക്ക് ഏറ്റവും സുരക്ഷിതമായി തോന്നുന്നതും ഇത് തന്നെയാണ്. മതത്തെക്കുറിച്ചൊന്നും കൂടുതല്‍ പഠിച്ചിട്ടില്ല. തട്ടമിട്ടെന്ന് കരുതി മതം മാറാനൊന്നും പോവുന്നില്ല. എല്ലാ മതങ്ങളും ഒന്ന് തന്നെ. ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും താല്‍പര്യമാണല്ലോയെന്നും ദീപ റാണി പറയുന്നു.

English summary
Transgender artist Deepa Rani explained the reason behind wearing hijab despite not being a Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X