കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷിരാജ് സിംഗിനെ മാറ്റി; ആര്‍. ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ ദിവസത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്നും ഋഷിരാജ് സിംഗിനെ മാറ്റി. നിര്‍ഭയയുടെ ചുമതലയുണ്ടായിരുന്ന ആര്‍. ശ്രീലേഖ ഐപിഎസ് ആണ് പുതിയ ഗതാഗത കമ്മീഷണര്‍. ഋഷിരാജ് സിംഗിനെ നിര്‍ഭയയുടെ തലവനാക്കും. ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സ്വരചേര്‍ച്ചയില്‍ അല്ലാതിരുന്ന ഋഷിരാജ് സിംഗ് ഇപ്പോള്‍ അവധിയിലാണ്.

പിന്‍ സീറ്റ് ബെല്‍റ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ഉദ്യോഗമാറ്റം. പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഋഷിരാജ് സിംഗിന്റെ നടപടിയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എതിര്‍ക്കുകയും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമല്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ തിരുവഞ്ചൂര്‍ പിന്‍വലിക്കുകയും ചെയ്തു.

singh-sreelekha

സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടലിന് താത്പര്യമില്ലാതിരുന്ന ഋഷിരാജ് സിംഗ് പിന്നീട് അവധിയില്‍ പ്രവേശക്കുകയായിരുന്നു. സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും കാണുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ നിയമനം ഉണ്ടായിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഗതാഗത വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ഋഷിരാജ് സിംഗ് നടത്തിയ പരിഷ്‌കാരങ്ങള്‍ എല്ലാവരില്‍ നിന്നും പ്രശംസപിടിച്ചു പറ്റിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതും വേഗത നിയന്ത്രിച്ചതുമടക്കമുള്ള തീരുമാനങ്ങള്‍ മൂലം വലിയൊരു ശതമാനം റോഡ് അപകടങ്ങള്‍ കുറയ്ക്കാനായിട്ടുണ്ട്. വാഹനങ്ങളിലെ വേഗപ്പൂട്ട് കര്‍ശനമായി നടപ്പാക്കി ശ്രദ്ധനേടിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഋഷിരാജ് സിംഗ്.

English summary
Transport commissioner Rishiraj singh out R Sreelekha replaced him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X