കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ ടെർമിനലുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി. വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നരും ആഭ്യന്തര യാത്ര നടത്തുന്നവരും ആരോഗ്യ വകുപ്പ് നല്‍കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബ്ബന്ധമായും പൂരിപ്പിച്ച് നല്‍കണം. പേര് വിവരങ്ങള്‍, വന്ന രാജ്യം,സഞ്ചരിച്ച വിമാനത്തിന്‍റെ വിശദാംശങ്ങള്‍, നാട്ടില്‍ എത്തിയ ദിവസം, ഏതൊക്കെ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്, ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് പൂരിപ്പിച്ച് നല്‍കേണ്ടത്.

corona6-

നെടുമ്പാശേരിയില്‍ പരിശോധന കര്‍ശനമാക്കിയതായി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഫ്ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് എല്ലാ യാത്രികരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്നവരുടെയും വിശദാംശങ്ങള്‍ അധികൃതര്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് ഇവരെ പുറത്തേക്കയക്കുന്നത്.അന്താരാഷ്ട്ര ടെര്‍മിനലില്‍ 10 സഹായ കേന്ദ്രങ്ങളും ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് സഹായകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ആറ് മാസ കാലയളവിനുള്ളില്‍ ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ചിട്ടുള്ളവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും.12 ഡോക്ടര്‍മാര്‍, 12 നേഴ്‌സുമാര്‍ 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ആവശ്യമായ മറ്റ് സ്റ്റാഫുകളെയും വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിച്ചു.

അതേസമയം ഇറ്റലിയില്‍ നിന്നും ബുധനാഴ്ച കൊച്ചി വിമാനത്താവളത്തില്‍ എത്തിയ 10 മലയാളികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. 55 പേരാണ് ഇറ്റലിയില്‍ നിന്നും എത്തിയത്. ഇതില്‍ 35 പേര്‍ ജില്ലാ ആശുപത്രിയില്‍ ആണ് ഉള്ളത്. ഇതില്‍ പത്ത് പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനിടെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.

Recommended Video

cmsvideo
six new virus cases confirmed in Kerala | Oneindia Malayalam,

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പടെ മതപാഠശാലകള്‍ക്കു വരെ നിര്‍ദ്ദേശം ബാധകമാണെന്നും മന്ത്രി അറിയിച്ചു.

അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!

മോദി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുന്ന തിരക്കിൽ! മധ്യപ്രദേശ് അട്ടിമറിയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി!മോദി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുന്ന തിരക്കിൽ! മധ്യപ്രദേശ് അട്ടിമറിയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി!

മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍

English summary
those who coming from overseas must submit the Self Declaration Form
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X