പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ അനുമതി ഇങ്ങനെ, ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ മതി
തിരുവനന്തപുരം: പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ യാത്രാ അനുമതി നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് ഡിജിപി വ്യക്തമാക്കി. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് ഒരു തടസ്സവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ മുതല്‍ പരീക്ഷ ആരംഭിക്കുകയാണ്. ഇതിനിടെയാണ് യാത്രാ അനുമതി സംബന്ധിച്ച ആശങ്കകള്‍ ഡിജിപി പരിഹരിച്ചത്.

കേരള സര്‍വകലാശാലയിലെ ബിരുദ പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്. അതേസമയം ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ചൊവ്വാഴ്ച്ചയാണ് ആരംഭിക്കുന്നത്. ഇതര സര്‍വകലാശാലകളിലും തിങ്കളാഴ്ച്ച പരീക്ഷ തുടങ്ങാനാണ് നിര്‍ദേശം. അതേസമയം ബിഎസ്‌സി, ബികോം പരീക്ഷ രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കും. പന്ത്രണ്ടര വരെയാണ് സമയം. ബിഎ പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ നടക്കും.
കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം
അതേസമയം സര്‍വകലാശാലാ പരിധിയിലുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്തുള്ള കോളേജില്‍ പരീക്ഷ എഴുതുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് എത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാനം മുഴുവന്‍ ഞായറാഴ്ച്ച നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പലര്‍ക്കും വാഹനങ്ങളോ ബസോ കിട്ടി എത്താന്‍ സാധിക്കാത്തതാണ് പ്രശ്‌നമായത്.
നാളെ മുതല്‍ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകളാണ് ആരംഭിക്കുന്നത്. അതേസമയം പരീക്ഷ നടത്തുന്നതില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പരീക്ഷ നടത്താനായിരുന്നു ആഹ്വാനം. അതല്ലെങ്കില്‍ വാക്‌സിനേഷന്‍ കഴിഞ്ഞ ശേഷം പരീക്ഷ നടത്തണമെന്നുമായിരുന്നു ആവശ്യം.
നാടനായി ഹോട്ട് ലുക്കിൽ പേർളി; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഫൊട്ടോഷൂട്ട്


Click it and Unblock the Notifications