ഉദയകുമാർ ഉരുട്ടിക്കൊല കേസ്; സിഐക്കും എസ്‌ഐക്കുമെതിരെ സാക്ഷിമൊഴി, രേഖകളിൽ കൃത്രിമം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയതുപമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സാക്ഷിമൊഴി. മുൻ ഹെഡ് കോൺസ്റ്റബിൾ തങ്കമണിയാണ് സാക്ഷിമൊഴി നൽകിയിരിക്കുന്നത്. ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ചാം സാക്ഷിയായ തങ്കമണിയെ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു.

മുന്‍ സിഐ ഇകെ സാബു, എസ്‌ഐ അജിത് കുമാര്‍ എന്നിവരാണ് ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളില്‍താങ്ങി കൊണ്ടുവനന്നത് ഈ ഉദ്യോഗസ്ഥരാണെന്നും സ്‌റ്റേഷന്‍ രേഖകള്‍ തിരുത്താന്‍ ഇവരാണ് ആവശ്യപ്പെട്ടതെന്നും അഞ്ചാം സാക്ഷിയായ തങ്കമണി മൊഴിനല്‍കി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് 2005 സെപ്തംബറില്‍ ഉദയകുമാര്‍ കൊല്ലപ്പെട്ടത്.

ആശുപത്രിയിൽ കൊണ്ടുപോയത് മൃതദേഹം

ആശുപത്രിയിൽ കൊണ്ടുപോയത് മൃതദേഹം

ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ഉദയകുമാറിന്റെ മൃതദേഹമാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് സാക്ഷിയായ മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ സുരേന്ദ്രനും മൊഴിനല്‍കിയിരുന്നു.

തണുത്ത് മരവിച്ച ശരീരം

തണുത്ത് മരവിച്ച ശരീരം

ഉദയകുമാറിന്റെ ശരീരം തണുത്ത് മരവിച്ചിരുന്നു. തുടഭാഗത്ത് മുറിവുകള്‍ കണ്ടെന്നും സാക്ഷി പ്രത്യേക സിബിഐ കോടതിയില്‍ വിചാരണക്കിടെ അറിയിച്ചിരുന്നു.

കസ്റ്റഡിയിലെടുത്തത് ക്രൈം സ്ക്വാഡ്

കസ്റ്റഡിയിലെടുത്തത് ക്രൈം സ്ക്വാഡ്

2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍വച്ച് ഇകെ. സാബുവിന്റെ ക്രൈം സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ വെച്ച് ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.

വിചാരണ ആരംഭിച്ചത് നീണ്ട കാലയളവിന് ശേഷം

വിചാരണ ആരംഭിച്ചത് നീണ്ട കാലയളവിന് ശേഷം

ഫോർട്ട് സ്റ്റേഷനിൽ 2005ലാണ് സംഭവം നടന്നത്. എന്നാൽ നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ ആരംഭിച്ചത്.

രേഖകൾ തിരുത്താൻ ആവശ്യപ്പെട്ടു

രേഖകൾ തിരുത്താൻ ആവശ്യപ്പെട്ടു

മുന്‍ സിഐ ഇകെ സാബു, എസ്‌ഐ അജിത് കുമാര്‍ എന്നിവരാണ് സ്റ്റേഷനിലെ രേഖകൾ തിരുത്താൻ ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.

മൊഴി നൽകിയത് മുൻ ഹെഡ് കോൺസ്റ്റബിൽ

മൊഴി നൽകിയത് മുൻ ഹെഡ് കോൺസ്റ്റബിൽ

മുന്‍ സിഐ ഇകെ സാബു, എസ്‌ഐ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് മുന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ തങ്കമണി കോടതിയില്‍ മൊഴി നല്‍കിയത്.

സിബിഐ അന്വേഷണം മാതാവിന്റെ പരാതിയിൽ

സിബിഐ അന്വേഷണം മാതാവിന്റെ പരാതിയിൽ

ഉദയകുമാറിന്‍റെ മാതാവ് കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം സി ബി ഐ ക്ക് വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെ രേഖകള്‍ തിരുത്തിയതു കണ്ടെത്തിയിരുന്നു. ഇതിനു സ്റ്റേഷനിലെ സാബു, അജിത് കുമാര്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും സി ബി ഐ കേസെടുക്കുകയായിരുന്നു.

പത്ത് ലക്ഷം രൂപ, ഇടക്കാലാശ്വാസം

പത്ത് ലക്ഷം രൂപ, ഇടക്കാലാശ്വാസം

ഉദയകുമാറിന്‍റെ മാതാവ് ഭവാനിയമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. സർക്കാർ നൽകണം എന്നായിരുന്നു വിധി.

English summary
Trial in custodial death of Udayakumar
Please Wait while comments are loading...