അട്ടപ്പാടിയില്‍ വീണ്ടും മരണം; പോഷകാഹാരക്കുറവ് മൂലം ബാലന്‍ മരിച്ചു
പാലക്കാട്: പോഷകാഹാര കുറവ് മൂലം അട്ടപാടിയില്‍ ആദിവാസി ബാലന്‍ മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണ്ഠനാണ് മരിച്ചത്. കുട്ടിയുടെ മരണം അനീമിയ മൂലമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കൗമാരക്കാര്‍ക്ക് പോഷകാഹാരവും ചികിത്സയും ഉറപ്പാകാകന്‍ നിരവധി പദ്ധതികള്‍ ഊരിലും അംഗനവാടികളിലും സ്‌കൂളിലുമൊക്കെയുണ്ട്. ജീവനക്കാരും ലസന്നദ്ധപ്രവര്‍ത്തകരും ഉണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിലെ പിഴവാണ് മണികണ്ഠന്റെ മരണത്തില്‍ കലാശിച്ചതെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഷോളൂര്‍ സ്‌കൂളില്‍ ആറുമാസമായി ഹെല്‍ത്ത് വളണ്ടിയര്‍മാരില്ല.

ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു മണികണ്ഠന്‍. തിങ്കളാഴ്ച രാത്രി വയറുവേദനയുണ്ടായപ്പോള്‍ എസ്ടി പ്രൊമോട്ടര്‍ വാഹനം ഏര്‍പ്പാടാക്കിയതായി പറയുന്നു. എന്നാല്‍ പിറ്റേന്ന് പന്ത്രണ്ട് മണിയോടെയാണ് കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചത്. സിഥിതി ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിലെ എല്ലാ കുട്ടികളെയും പരിശോധിച്ചിട്ടുണ്ടെന്നും വിളര്‍ച്ചയുണ്ടെന്ന് സംശയിക്കുന്നവരുടെ രക്തം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications