കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടി ഊരില്‍ നിന്ന് സൈനിക സ്‌കൂളിലേക്ക്; ചരിത്രം സൃഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍

  • By Siniya
Google Oneindia Malayalam News

അട്ടപ്പാടി: സൈനിക സ്‌കൂളിലേക്ക് അട്ടപ്പാടിയിലെ കുരുന്നുകള്‍ക്കും പ്രവേശനം. അട്ടപ്പാടിയിലെ ആറു പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളാണ് കഴക്കൂട്ടം സൈനിക സ്‌കൂളിലേക്ക് അടുത്ത വര്‍ഷത്തിലേക്കുള്ള പ്രവേശനം നേടിയത്. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നത്.

ഓള്‍ ഇന്ത്യാ ലെവലില്‍ നടത്തിയ പ്രവേശന പരീക്ഷ 15 കുട്ടികള്‍ എഴുതിയിരുന്നു. എന്നാല്‍ ഇതില്‍ ആറുകുട്ടികള്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ സമയം ഫൈനലില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ ഇതിനോടകം തന്നെ നവോദയ വിദ്യാലയത്തിലേക്കുള്ള പരീക്ഷ എഴുതി ഫലം കാത്തു നില്‍ക്കുന്നവരാണ്.

child-reporters

കരാറ യുപി സ്‌കൂളിലെ ബിനുരാജ്, ഹരി, വിഷ്ണു(കൊട്ടത്തറ യുപി) എം മിഥുന്‍,ശിവകുമാര്‍, ആര് അനീഷ് പുത്തൂര്‍ യുപി എന്നിവര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇത്തരത്തില്‍ പ്രവേശനം ലഭിക്കുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചില്ല. ഇത് അത്ഭുതം തന്നെയാണെന്ന് പ്രവേശനം നേടിയ ഹരി പറഞ്ഞു.

1991 ബാച്ചിലെ സൈനിക സ്‌കൂളിലെ കീഴില്‍ പരീക്ഷ എഴുതാന്‍ അട്ടപ്പാടിയിലെ 24 കുട്ടികളുണ്ടായിരുന്നു. അടുത്ത വര്‍ഷം പിന്നോക്ക വിഭാഗത്തില്‍പ്പെട്ട് 100 കുട്ടികള്‍ക്ക് പരിശീലനം നല്‍കി പരീക്ഷ എഴുതിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി മുന്‍ വിദ്യാര്‍ത്ഥിയായ ബാബു മാത്യു മുന്‍കൈയെടുക്കുമെന്ന് അറിയിച്ചു.

English summary
tribal children get admission to the prestigious Sainik School at Kazhakuttam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X