ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു
ചിറ്റൂര്‍: ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തോട്ടം ഉടമയായ ശെന്തില്‍വേല്‍ കൗണ്ടറാണ് പിടിയിലായത്.
ശെന്തില്‍വേലിന്റെ തെങ്ങിന്‍ തോപ്പിലെ താമസക്കാരായ ആദിവാസി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. 11 വയസ്സുകാരിയായ മണിമേഖല വിഷം അകത്ത് ചെന്ന് മരിച്ചെന്നാണ് ശെന്തില്‍വേല്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നത്.

പാലക്കാട് ജില്ലയിലെ ചിറ്റൂരിനടുത്ത് മീനാക്ഷിപുരത്താണ് സംഭവം. ശെന്തില്‍വേലിന്റെ തോട്ടത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട മണിമേഖലയുടെ പിതാവ് ശെല്‍വരാജ്. ഇവര്‍ താമസിക്കുന്ന വീടിനടുത്ത് വച്ച് തന്നെയാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്.
പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്രെ. വീടിനോട് ചേര്‍ന്നുള്ള കൊക്കോ ചെടികള്‍ക്കിടയില്‍ വച്ചാണ് ശെന്തില്‍വേല്‍ മണിമേഖലയെ ബലാത്സംഗം ചെയ്തത്. അതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോഴാണ് അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഇതോടെ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പെണ്‍കുട്ടി വിഷം അകത്ത് ചെന്നാണ് മരിച്ചതെന്ന് മാതാപിതാക്കളെ ശെന്തില്‍വേല്‍ തെറ്റിദ്ധരിപ്പിച്ച കാര്യം പോലീസ് അറിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.












Click it and Unblock the Notifications