മുലപ്പാല്‍ കിട്ടാതെ നവജാതശിശു അവശതയില്‍; ആദിവാസി യുവതിക്ക് വീട്ടുതടങ്കലില്‍ ക്രൂരമര്‍ദ്ദനം

  • By: Akshay
Subscribe to Oneindia Malayalam

ഇടുക്കി: നവജാത ശിശുവിനും ആദിവാസി യുവതിക്കും ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. അടിമാലി വാളറ പാട്ടടമ്പ് ആദിവാസി കുടിയിലെ നിര്‍മലയും കുഞ്ഞുമാണ് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.

ഡിസംബര്‍ 29നാണ് നിര്‍മല പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ അമ്മയ്യം കുഞ്ഞും പന്ത്രണ്ട് ദിവസം ആശുപത്രിയില്‍ തുടര്‍ന്നു. പിന്നീട് ബുധനാഴ്ച വീട്ടിലെത്തിയതിന് പിനിനാലെയാണ് നിര്‍മ്മലയും കുഞ്ഞും ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ച രവിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Molest

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ അവശനിലയിലായ നിര്‍മ്മലയെ കണ്ടെത്തുകയായിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ട്തടങ്കല്ലില്‍ പാര്‍പ്പിച്ചായിരുന്നു ഭര്‍ത്താവ് രവിയുടെ മര്‍ദ്ദനം. മുലപ്പാല്‍ ലഭിക്കാത്തതു മൂലം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണ്. പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്.

നിര്‍മ്മയുടെ മുഖത്തിനും നടുവിനും സാരമായ പരിക്കുകളുണ്ട്. പോലീസിനെ കണ്ടതോടെ ഭര്‍ത്താവ് രവി ഓടി രക്ഷപ്പെടുകയായിരുന്നു. രവിയെ കണ്ടത്തുന്നതിനായി അടിമാലി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

English summary
Tribal woman and new born attacked in Idukki
Please Wait while comments are loading...