കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാൻ ആദിവാസി ഗോത്ര വിഭാഗത്തിന്റെ മംഗലംകളി

ചെമനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന 58ാമത് കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് മാറ്റുകൂട്ടാൻ ആദിവാസി പ്രാക്തന ഗോത്ര വിഭാഗത്തിന്റെ മംഗലംകളി.

  • By Desk
Google Oneindia Malayalam News

കാസർകോട്: ചെമനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന 58ാമത് കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് മാറ്റുകൂട്ടാൻ ആദിവാസി പ്രാക്തന ഗോത്ര വിഭാഗത്തിന്റെ മംഗലംകളി. 27ന് ഉദ്ഘാടന ചടങ്ങിന് ശേഷമാണ് 60 പേർ അണിനിരക്കുന്ന മംഗലംകളി അരങ്ങേറുന്നത്. മൈതാനത്തിന് നടുവിലായിരിക്കും പരിപാടി. രാവണേശ്വരം, അട്ടേങ്ങാനം, ബേളൂർ, പെരിയ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് മംഗലംകളിയിൽ പങ്കെടുക്കുന്നത്. ആദിവാസി ഗോത്രവിഭാഗങ്ങൾ കല്ല്യാണ ചടങ്ങുകളിൽ അവതരിപ്പിച്ചിരുന്ന തനത് കലാരൂപമാണ് വിസ്മയ വിരുന്നായി ചെമനാടിന് ലഭിക്കുന്നത്. ഇത്തവണ കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.

കുട്ടികളെ വെയിലത്ത് നിർത്തി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനാണ് ഘോഷയാത്ര വേണ്ടെന്ന് വെച്ചത്. പകരം സാംസ്‌കാരിക കമ്മിറ്റി ഉണ്ടാക്കി പൊതുജനങ്ങളെ കലോത്സവത്തോടടുപ്പിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. മംഗലംകളിക്ക് ശേഷം ചെമനാട്ടെ നാടൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കൈകൊട്ടി പാട്ട് ഉണ്ടാവും. 29ന് വൈകിട്ട് 5 മണിക്ക് ഉസ്താദ് ഹസ്സൻ ഭായിയുടെ സംഗീത കച്ചേരി അരങ്ങേറും. ചെർക്കള മാർതോമ സ്‌കൂളിന്റെ ബാന്റ് മേളവും കലോത്സവ ചടങ്ങുകൾക്ക് കൊഴുപ്പേകും. റഹ്മാൻ പാണത്തൂർ കൺവീനറും ഹസീന താജുദ്ദീൻ ചെയർമാനുമായ സാംസ്‌കാരിക കമ്മിറ്റിയാണ് കലോത്സവത്തിന് പുറമെയുള്ള കലാപരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

tribal

സ്റ്റേജിതര മത്സരങ്ങൾ 25ന് തുടങ്ങും. 27 മുതൽ 30 വരെ 14 വേദികളിലായി കലാ മത്സരങ്ങൾ നടക്കും. 27ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ. കുഞ്ഞിരാമൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ കലാമേളയുടെ ഔദ്യോഗിക നിർവ്വഹണം നിർവ്വഹിക്കും. മികച്ച പി.ടി.എ.ക്കുള്ള അവാർഡ് വിതരണം പി.ബി അബ്ദുൽ റസാഖ് എം.എൽ.എ നിർവ്വഹിക്കും. എം. രാജഗോപാലൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ, ജില്ലാ കലക്ടർ കെ. ജീവൻ ബാബു തുടങ്ങിയവർ സംബന്ധിക്കും. 30ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ.യുടെ അധ്യക്ഷതയിൽ പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ മുഖ്യാതിഥിയായിരിക്കും.


ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നായി 5000ത്തിലേറെ പ്രതിഭകളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുക. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനത്താണ് പ്രധാന വേദി. ഹയർ സെക്കണ്ടറി ഹാൾ, യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ചെമനാട് പുഴയോരം, ചെമനാട് ഗവ. യു.പി സ്‌കൂൾ ഗ്രൗണ്ട്, പട്ടുവത്തിൽ ഗ്രൗണ്ട്, ചെമനാട് പാതയോരം, ചെമനാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട്, പരവനടുക്കം വൈ.എം.എം.എ ഹാൾ തുടങ്ങിയിടങ്ങളിലാണ് വേദിയൊരുങ്ങുന്നത്. വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കൗമാരകലയുടെ കനകകാന്തി പരത്തി നിറഞ്ഞാടുന്ന മേളയെ വരവേൽക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ചെമനാട്ട് നടന്നുവരുന്നത്.

English summary
Tribals "mangalamkali" as a special event in District youth festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X