കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; നിയന്തണങ്ങളിലും ഇളവുകളിലും വ്യത്യാസം; അറിയേണ്ടതെല്ലാം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം ഏറ്റവും കുറച്ച് ജീവനക്കാരുമായി പ്രവര്‍ത്തിക്കും. നാലു ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേക്കും പുറത്തേക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്റ് സോണ്‍ മുഴുവനായും അടയ്ക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് പൂറമേ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,58 എന്നീ വകുപ്പുകള്‍ പ്രകാരവും തുടര്‍നടപടി സ്വീകരിക്കുന്നതാണ്. അതേസമയം നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ഓരോ ജില്ലയിലേയും നിയന്ത്രണങ്ങള്‍ ഇങ്ങനെ..

Recommended Video

cmsvideo
Triple lockdown in 4 districts: What is allowed and what's not | Oneindia Malayalam

ജില്ലകളി പ്രധാന നിര്‍ദേശങ്ങള്‍

എറണാകുളം

1. പലചരക്കുകടകള്‍, ബേക്കറി, പഴം -പച്ചക്കറി കടകള്‍,മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ഇതിനായി വാര്‍ഡ്-തല ആര്‍.ആര്‍.ടികള്‍/കമ്മിറ്റികള്‍ എന്നിവയുടെ വോളന്റിയേഴ്‌സിന്റെ സേവനം
പ്രയോജനപ്പെടുത്താവുന്നതുമാണ്.
2.പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.
3. വഴിയോര കച്ചവടം ജില്ലയില്‍ അനുവദനീയമല്ല.
4. ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ 8 മണി മുതല്‍ രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. പാഴ്‌സല്‍ സേവനം അനുവദിനീയമല്ല.

 kerala

6. ഇലക്ടിക്കല്‍ (പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്‌സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ് .ഓണ്‍ലൈന്‍ പാസുകള്‍ pass.bsafe.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
7. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

8. വിവാഹം അടക്കമുള്ള ആഘോഷങ്ങളും കൂട്ടംചേരലുകളും മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളിച്ചു നടത്താവുന്നതാണ്. മരണാന്തര ചടങ്ങുകള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളളിച്ചു നടത്തേണ്ടതാണ്. വിവാഹ, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

9. ജില്ലയില്‍ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാട്ടുള്ളതല്ല.

10. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്ക് പോലീസില്‍ നിന്നും സ്‌പെഷ്യല്‍ പാസ്സ് വാങ്ങേണ്ടതാണ്.
അധിക നിയന്ത്രണങ്ങള്‍ ജില്ലയില്‍ മെയ് 16 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും മേയ് 23, 2021 വരെ നിലനില്‍ക്കുന്നതുമാണ്.

തൃശൂര്‍ ജില്ല

1.മത്സ്യം, മാംസം, കോഴിക്കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ശനിയാഴ്ച മാത്രം രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ

2.ഹോട്ടലുകൾ രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ഹോം ഡെലിവറിക്കായി തുറക്കാം.

3.റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ

4.മുകളിൽ പറഞ്ഞ എല്ലാ സംവിധാനങ്ങളിലും ഹോം ഡെലിവറി, ആർആർടി മുഖാന്തിരമുള്ള ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.

5∙മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ പ്രവർത്തിക്കാം. ദന്തൽ സ്ഥാപനങ്ങൾ അനുവദിക്കില്ല.

6∙വിവാഹങ്ങൾ അനുവദനീയമല്ല. അടിയന്തിരമായി നടത്തേണ്ടവ മാത്രം 20 പേരെ മാത്രം ഉൾക്കൊള്ളിച്ച് ചടങ്ങുകൾ മാത്രമായി നടത്താം.

7∙വഴിയോരക്കച്ചവടം, വീടുകളിൽ കയറിയുള്ള കച്ചവടം അനുവദനീയമല്ല.

8∙നിർമാണപ്രവർത്തനങ്ങൾ അനുവദനീയമല്ല. (പൊതു നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയം)

തിരുവനന്തപുരം

1. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണം.

2. പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം.

3. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

4. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.

5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.

6. പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.

മലപ്പുറം

1. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
2. 10 വയസിന് താഴെയുള്ളവര്‍ , 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
3. അവശ്യവസ്തുക്കള്‍ വാങ്ങിക്കുവാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കയ്യില്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതാണ് .
4. ജില്ലാ പരിധിയിലെ ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ജില്ലയില്‍ നിര്‍ത്താന്‍ പാടുള്ളതല്ല.യാത്രാവേളയില്‍ നിയമാനുസൃത പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്.
5. ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്.
6. പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങള്‍ പുലര്‍ച്ചെ 03.00 മണി മുതല്‍ രാവിലെ 07.00 മണി വരെ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.
7. ഹോട്ടലുകള്‍ / സാമൂഹിക അടുക്കളകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ് . വിതരണക്കാര്‍ മാസ്‌ക് , ഗൗസ് , സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ഥാപനത്തില്‍ നിന്ന് നേരിട്ടുള്ള വിതരണം / പാര്‍സല്‍ സര്‍വ്വീസ് അനുവദനീയമല്ല .
8. മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല

9. ഹാര്‍ബര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളതല്ല.മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
10. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ് .
11. ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
12. നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പൊതുനിര്‍മ്മാണ പ്രവൃത്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തുടരുവാന്‍ അനുവദിക്കുന്നതാണ്.

English summary
Triple lockdown in 4 districts; Difference in restrictions and exemptions; Everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X