കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍വാപ്പസി കേന്ദ്രത്തില്‍ 27 സ്ത്രീകള്‍, ബാക്കിയെവിടെ? ഗുരുജിയുടെ സഹായി മലപ്പുറത്തുകാരന്‍, പൂട്ടി

കൈകാലുകളും വായും തുണികൊണ്ട് വരിഞ്ഞുകെട്ടിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു, പലരും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായി തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: ഇതര മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു സ്ത്രീകളെ ഘര്‍വാപ്പസിക്കായി ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ലൈംഗിക പീഡനം വരെ നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്റര്‍ പോലീസ് പൂട്ടിച്ചു. സ്ഥാപനത്തിലെ ഗുരുജിയുടെ സഹായിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതര മതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപെടുകയായിരുന്നു. സ്ഥാപനത്തില്‍ വന്ന് അവിടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്ഥാപനം പൂട്ടിച്ചത്.

മനോജ് ഗുരുജിയും കൂട്ടരും

മനോജ് ഗുരുജിയും കൂട്ടരും

പെരുമ്പളം സ്വദേശി മനോജാണ് സ്ഥാപനം നടത്തിയിരുന്നത്. മനോജ് ഗുരുജി എന്നാണ് ഇയാളെ വിളിക്കാറ്. ഇയാളുടെ സഹായി ശ്രീജേഷ് ആണ് അറസ്റ്റിലായത്.

എടവണ്ണ സ്വദേശി ശ്രീജേഷ്

എടവണ്ണ സ്വദേശി ശ്രീജേഷ്

ശ്രീജേഷ് മലപ്പുറത്തുകാരനാണ്. എടവണ്ണ പത്തപിരിയം കാരാട്ട് കുളങ്ങരയില്‍ ശ്രീനിവാസന്റെ മകനാണ് 27കാരനായ ശ്രീജേഷ്. ദുരൂഹ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

27 സ്ത്രീകളും 18 പുരുഷന്‍മാരും

27 സ്ത്രീകളും 18 പുരുഷന്‍മാരും

പോലീസ് സ്ഥാപനത്തില്‍ എത്തുമ്പോള്‍ 27 സ്ത്രീകളും 18 പുരുഷന്‍മാരുമാണ് ഇവിടെയുണ്ടായിരുന്നത്. പോലീസിനൊപ്പം പഞ്ചായത്ത് അധികൃതരും സ്ഥാപനം പൂട്ടുന്നതിന് മുന്‍കൈയെടുത്തു.

അന്തേവാസികളെ പറഞ്ഞുവിട്ടു

അന്തേവാസികളെ പറഞ്ഞുവിട്ടു

അന്തേവാസികളില്‍ ചിലരെ അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കൂടെപറഞ്ഞുവിട്ടു. ബാക്കിയുള്ളവരുടെ രക്ഷിതാക്കള്‍ എത്തുന്ന മുറയ്ക്ക് പറഞ്ഞുവിടും.

കനത്ത പോലീസ് കാവലില്‍

കനത്ത പോലീസ് കാവലില്‍

കനത്ത പോലീസ് കാവലിലാണ് സ്ഥാപനം. ബാക്കിയുള്ള അന്തേവാസികളെ കൂടി പറഞ്ഞുവിടുന്നതുവരെ പോലീസ് കാവല്‍ തുടരും. തൃശൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Recommended Video

cmsvideo
അന്യമതക്കാരെ വിവാഹം ചെയ്താല്‍ മര്‍ദനം: സംഭവം കൊച്ചിയില്‍ | Oneindia Malayalam
ആറ് പേര്‍ക്കെതിരേ കേസ്

ആറ് പേര്‍ക്കെതിരേ കേസ്

ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനടക്കം ആറ് പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു മാസത്തോളം ഈ കേന്ദ്രത്തില്‍ യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ചുവെന്നാണ് കേസ്.

 സഹോദരീ ഭര്‍ത്താവ്

സഹോദരീ ഭര്‍ത്താവ്

ഡോക്ടര്‍ ആയ യുവതി ക്രിസ്ത്യാനിയായ യുവാവിനെ വിവാഹം കഴിച്ചതാണ് ഈ കേന്ദ്രത്തിലെത്താന്‍ കാരണം. യുവതിയുടെ സഹോദരീ ഭര്‍ത്താവാണ് യുവതിയെ കേന്ദ്രത്തിലെത്തിച്ചതെന്ന് പറയുന്നു.

പ്രതികള്‍ ഇവരാണ്

പ്രതികള്‍ ഇവരാണ്

സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി, സഹായി ശ്രീജേഷ്, സഹോദരീ ഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്ത്, സുമിത, ലക്ഷ്മി എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ശ്രീജേഷ് ആണിപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്.

ആയുര്‍വേദ ഡോക്ടര്‍

ആയുര്‍വേദ ഡോക്ടര്‍

വിവാദമായ കേന്ദ്രത്തെ കുറിച്ച് മീഡിയവണ്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ഈ സ്ഥാപനത്തില്‍ നിന്നു രക്ഷപ്പെട്ട ശേഷമാണ് ആയുര്‍വേദ ഡോക്ടര്‍ ചാനലിനോട് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

65 പെണ്‍കുട്ടികള്‍ എവിടെ

65 പെണ്‍കുട്ടികള്‍ എവിടെ

എന്നാല്‍ യുവതി ചാനലിനോട് പറഞ്ഞത് 65 പെണ്‍കുട്ടികളെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ്. പക്ഷേ, പോലീസ് എത്തിയപ്പോള്‍ കണ്ടത് 27 സ്ത്രീകളെയാണ്. ബാക്കിയുള്ളവര്‍ എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

ദേര സച്ചാ സൗധ

ദേര സച്ചാ സൗധ

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. കേരളത്തിലും പഞ്ചാബിലെ വിവാദ സ്വാമിമാര്‍ ഉണ്ടാകുകയാണോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവാദ സ്വാമി റാം റഹീം ഗുര്‍മീന്ദര്‍ സിങിനെ പരാമര്‍ശിച്ചായിരുന്നു കോടതിയുടെ ചോദ്യം.

ലൈംഗിക പീഡനം വരെ

ലൈംഗിക പീഡനം വരെ

സ്ഥാപനത്തില്‍ എത്തിയ ഉടനെ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു. കൈകാലുകളും വായും തുണികൊണ്ട് വരിഞ്ഞുകെട്ടിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു, പലരും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായി തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്.

English summary
Tripunithura Yoga Centre Ghar Wapsi: Police arrests Helper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X