പാതിരാത്രി കിടക്കയ്ക്ക് അരികെ ഒരാൾ...!!! തൃശൂരിലെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ കേട്ടാൽ!

  • By: Anamika
Subscribe to Oneindia Malayalam

തൃശ്ശൂര്‍: സ്ത്രീ പീഡനങ്ങള്‍ ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്ന കാലമാണ് ഇന്നത്തേത്. പലപ്പോഴും ഞെട്ടിപ്പിക്കുന്ന ദുരന്തങ്ങള്‍ സംഭവിച്ച ശേഷമാണ് അധികാരികള്‍ കണ്ണുതുറക്കുക. ആ വാര്‍ത്തയുടെ ചൂടാറുന്നതോടെ നടപടികളും മന്ദഗതിയിലാവുകയാണ് പതിവ്. അടുത്ത വാര്‍ത്ത വരുന്നത് വരെ അത് തുടരുകയും ചെയ്യും.

ബിജെപിക്ക് കേരളത്തില്‍ വളമൊരുക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ട..!! തുറന്നടിച്ച് സുനിത ദേവദാസ്..!

സൂര്യയ്ക്കും സത്യരാജിനും ശരത്കുമാറിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്..!! താരങ്ങൾ അഴിയെണ്ണും..!!!

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടിക്കുന്നതാണ്. എത്രമാത്രം അരക്ഷിതാവസ്ഥയിലാണ് നമ്മുടെ പെണ്‍കുട്ടികളെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്.

ഞെട്ടിക്കുന്ന പോസ്റ്റ്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന വിദ്യാര്‍ത്ഥിനിയായ ക്രിസ്റ്റീന എല്‍സ സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് പെണ്‍കുട്ടികളുടെ സുരക്ഷതിത്വത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവെയ്ക്കുന്നത്. എംബിബിഎസ് മുപ്പത്തിയൊന്നാം ബാച്ച് വിദ്യാര്‍ത്ഥിനിയാണ് ക്രിസ്റ്റീന.

താമസം മെഡിക്കൽ കോളേജിൽ

ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായി ക്രിസ്റ്റീന ഉള്‍പ്പെടെയുള്ള പത്ത് വിദ്യാര്‍ത്ഥിനികള്‍ മെഡിക്കല്‍ കോളേജില്‍ തന്നെയാണ് താമസിക്കുന്നത്. മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ നാലാം നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് താമസത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

യാതൊരു സുരക്ഷയുമില്ല

പെണ്‍കുട്ടികള്‍ താമസിക്കുന്ന ഇടമായിട്ടും യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടില്ല. ഇവിടേക്ക് അപരിചതര്‍ക്ക് പോലും എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാമെന്ന അവസ്ഥയാണെന്ന് ക്രിസ്റ്റീനയുടെ ഫേസ്ബുക്ക് പോസ്‌ററില്‍ വെളിപ്പെടുത്തുന്നു.

പരാതി നൽകിയിട്ടും ഫലമില്ല

ഈ അവസ്ഥയ്‌ക്കെതിരെ പലപ്പോഴായി അധികൃതരോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിട്ടുണ്ട്. പക്ഷേ ആവശ്യമായ നടപടികളൊന്നും സ്വീകരിക്കപ്പെട്ടില്ല. മെയ് 19ന് തനിക്ക് ഉണ്ടായ ഒരു ദുരനുഭവമാണ് ക്രിസ്റ്റീന പങ്കുെവച്ചിരിക്കുന്നത്. അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ മാത്രം ഞെട്ടിക്കുന്നതുമാണ് ഈ അനുഭവം.

ഞെട്ടിപ്പിച്ച രാത്രി

സംഭവ ദിവസം രാത്രി പതിവ് പോലെ എല്ലാവരും മുറിയില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും ഫോണ്‍വന്നതോടെ ക്രിസ്റ്റീനയുടെ മുറിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പുറത്ത് പോകേണ്ടതായി വന്നു. എന്നാല്‍ മുറിയുടെ വാതില്‍ അടയ്ക്കാന്‍ വിട്ടുപോയി.

മുറിയിൽ ഒരാൾ

മുറിയില്‍ തനിച്ചായ ക്രിസ്റ്റീന ഉറക്കത്തില്‍ ശരീരത്തില്‍ എന്തോ തട്ടുന്നത് പോലെ തോന്നിയാണ് കണ്ണുതുറന്നത്. നോക്കുമ്പോള്‍ മുറിയിലെ ഇരുട്ടില്‍ തന്റെ കിടയ്ക്കയ്ക്ക് അരികെ ഒരാള്‍. ഏകദേശം 20 വയസ്സോളം പ്രായം തോന്നിക്കുന്ന ആള്‍. ക്രിസ്റ്റീന ഞെട്ടിയെഴുന്നേറ്റ് ബഹളംകൂട്ടി.

മറ്റൊരു ജിഷയോ നിർഭയയോ

ബഹളം കേട്ട് എല്ലാവരും ഉണര്‍ന്നു. കൂടെ താമസിക്കുന്നവരും താഴെ ജോലി ചെയ്യുന്നവരുമെല്ലാം ഓടിവന്നു. ഏറെ നേരം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. അപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടിരുന്നു. തങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ല. മറ്റൊരു ജിഷയോ ദില്ലി സംഭവമോ ഉണ്ടായാല്‍ മാത്രമേ നമ്മള്‍ ഉണരൂ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ക്രിസ്റ്റീനയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Horrible experince shared by medical student, Facebook Post, Trissur Mediacl College
Please Wait while comments are loading...