ബിജെപിക്കാർ അറിഞ്ഞോ? കേന്ദ്രമന്ത്രി പിണറായിയെ അഭിനന്ദിച്ചു! മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേസിലെ മുഴുവൻ പ്രതികളെയും വളരെ പെട്ടെന്ന് അറസ്റ്റ് ചെയ്തതിൽ ആഭ്യന്തര മന്ത്രി മതിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് എൻഐടി ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ!റാഗിങ് കാരണമെന്ന് സംശയം...

ഉഴവൂരിന്റെ മൃതദേഹം കാണാനും ചാണ്ടി വന്നില്ല,കോടീശ്വരനായ മന്ത്രി എവിടെപ്പോയി?എൻസിപിയിൽ കൂട്ടത്തല്ല്

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജൂലായ് 30 ഞായറാഴ്ച രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് തുടരുന്ന അക്രമസംഭവങ്ങളും, ശനിയാഴ്ച രാത്രിയിലുണ്ടായ കൊലപാതകവും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞത്.

തിരുവനന്തപുരത്ത് പട്ടാളമിറങ്ങും?ഒന്നും പൊറുക്കാനാകില്ലെന്ന് കുമ്മനം, എല്ലാം മോദിയെ അറിയിക്കും...

മതിപ്പ് പ്രകടിപ്പിച്ചു...

മതിപ്പ് പ്രകടിപ്പിച്ചു...

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവൻ പ്രതികളെയും വളരെ പെട്ടെന്ന് അറസ്റ്റ് ചെയ്തതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് മതിപ്പ് പ്രകടിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഫോണിൽ വിളിച്ചു...

ഫോണിൽ വിളിച്ചു...

തിരുവനന്തപുരത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയത്.

മുഴുവൻ പ്രതികളെയും....

മുഴുവൻ പ്രതികളെയും....

ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും കേരള പോലീസ് പിടികൂടിയെന്ന കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.

മുഖം നോക്കാതെ നടപടി...

മുഖം നോക്കാതെ നടപടി...

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പിണറായി വിജയൻ രാജ്നാഥ് സിംഗിനോട് വ്യക്തമാക്കി.

സംതൃപ്തി...

സംതൃപ്തി...

കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കമെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംതൃപ്തി പ്രകടിപ്പിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

കേന്ദ്രത്തെ അറിയിക്കുമെന്ന്...

കേന്ദ്രത്തെ അറിയിക്കുമെന്ന്...

തിരുവനന്തപുരത്ത് തുടരുന്ന അക്രമപരമ്പരകളെ കുറിച്ചും, കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തെ കുറിച്ചും കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചത്.

പ്രതികൾ പിടിയിൽ....

പ്രതികൾ പിടിയിൽ....

ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി മണികണ്ഠൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

English summary
trivandrum murder;home minister rajnath singh contacted kerala cm pinarayi vijayan.
Please Wait while comments are loading...