കൈരേഖ സുര, ഉള്ളി സുര... ഇപ്പോഴിതാ 'ചാണക സുര' !!! ചാണകസംഘികളെന്നെഴുതിയ സുരേന്ദ്രനെ 'ദുരേന്ദ്രനാക്കി'

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

കേരളത്തില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നൂറില്‍ താഴെ വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

കെ സുരേന്ദ്രനെ ഹര്‍ഷനും ലല്ലുവും 'സംഘം ചേര്‍ന്ന് പൊരിച്ചു'... ഫിദല്‍, എസ്എഫ്‌ഐ മാധ്യമ പ്രവര്‍ത്തകര്‍

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, സോഷ്യല്‍ മീഡിയയുടെ പൊങ്കാലകള്‍ ഏറ്റവും അധികം സ്വന്തമാക്കിയിട്ടുള്ള കേരളത്തിലെ ബിജെപി നേതാവും കെ സുരേന്ദ്രനാണ്.

സ്വന്തം ഫേസ്ബുക്ക് പോസ്റ്റില്‍ 'ചാണകസംഘി' എന്ന പ്രയോഗം നടത്തിയ സുരേന്ദ്രനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൊന്ന് കൊലവിളിക്കുകയാണ്.

അറിഞ്ഞില്ല

അറിഞ്ഞില്ല

'ചാണക സംഘി' എന്നത് കളിയാക്കി വിളിക്കുന്ന പേരാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇതിപ്പോള്‍ ശരിക്കും ഒരു അലങ്കാരമായി കൊണ്ടു നടക്കുകയാണോ എന്നാണ് ട്രോളേഴ്‌സിന്റെ സംശയം.

ഇങ്ങനെ

ഇങ്ങനെ

ചാണക സംഘി പോസ്റ്റിന് ശേഷം സ്വന്തം അണികളെ കെ സുരേന്ദ്രന്‍ ഇങ്ങനെ ആണത്രെ നോക്കുന്നത്.

കുറ്റസമ്മതം

കുറ്റസമ്മതം

ഒടുവില്‍ തങ്ങള്‍ 'ചാണക സംഘികള്‍' ആണെന്ന് കെ സുരേന്ദ്രന്‍ തന്നെ കുറ്റസമ്മതം നടത്തിയല്ലേ എന്നാണ് പരിഹാസം.

സത്യം

സത്യം

ഇപ്പോള്‍ കെ സുരേന്ദ്രനെ പൊക്കിപ്പിടിച്ച് നടക്കുന്നത് എതിരാളികളാണ്. വിവരമില്ലെങ്കിലും സത്യമേ പറയൂ എന്നാണ് പരിഹാസം.

ലൈക്ക്

ലൈക്ക്

എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കെ സുരേന്ദ്രന്റെ കൂടെയാണ് പലരും. സ്വന്തം വിശേഷണം ഉറക്കെ പറയാന്‍ കാണിച്ച ആ ആര്‍ജ്ജവത്തിനാകട്ടെ ഇന്നത്തെ ലൈക്ക്!!!

വെറും സംഘിയല്ല

വെറും സംഘിയല്ല

സംഘി എന്ന് വിളിച്ചപ്പോള്‍ പോലും വിഷമിച്ചിരുന്ന ആളുകളെ ആണ് ഇപ്പോള്‍ കെ സുരേന്ദ്രന്‍ തന്നെ 'ചാണക സംഘി' ആക്കി മാറ്റിയിരിക്കുന്നത് എന്നാണ് പരിഹാസം.

പരിഹാസം

പരിഹാസം

ചാണക സംഘി എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അത് കൊണ്ടത് സംഘികള്‍ക്കല്ലത്രെ. ചാണകത്തിനാണെന്ന്!!!

പൂമരം

പൂമരം

പൂമരം പാട്ടുപോലും ഇപ്പോള്‍ ട്രോളേഴ്‌സ് ഇങ്ങനെ ആക്കി മാറ്റിയിട്ടുണ്ട്. ചാണകം തിന്നാന്‍ സംഘമുണ്ടാക്കിയെന്ന്. എന്നാലും ഇതിത്തിരി കടന്നുപോയില്ലേ...

കളിയാക്കല്‍

കളിയാക്കല്‍

ചാണക സംഘി എന്ന് വിളിച്ച് അപമാനിച്ചു. നേതാവാണെങ്കില്‍ നിവൃത്തികേടുകൊണ്ട് അത് സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ ചാണകത്തെ അപമാനിക്കല്ലേ എന്നും പറഞ്ഞാണ് കളിയാക്കല്‍.

ദുരേന്ദ്രന്‍

ദുരേന്ദ്രന്‍

എന്തൊരു ദുരന്തമാണ് എന്ന അര്‍ത്ഥത്തില്‍ ദുരേന്ദ്രന്‍ എന്നാണ് കെ സുരേന്ദ്രനെ ട്രോളേഴ്‌സ് കളിയാക്കുന്നത്. ഇനിയിപ്പോള്‍ എങ്ങനെ ഫേസ്ബുക്കില്‍ കയറും.

ചോദിച്ചാല്‍

ചോദിച്ചാല്‍

മോദിജിയെ 'മോങ്ങിജി' ആക്കിയവരാണ് ഇവിടത്തെ ട്രോളേഴ്‌സ്. അവര്‍ സുരേന്ദ്രനെ വെറുതേ വിടും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ?

ഏത് പാര്‍ട്ടി

ഏത് പാര്‍ട്ടി

സുരേന്ദ്രനെ പൊങ്കാലയിടുന്നത് കണ്ട് ചോദിക്കാന്‍ വന്നവരൊക്കെ ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. അവര്‍ക്ക് പോലും ഇപ്പോള്‍ ചെറിയ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ടത്രെ.

അങ്ങനേയും

അങ്ങനേയും

കെ സുരേന്ദ്രന് മാത്രം വട്ടപ്പേരുകളുടെ കാര്യത്തില്‍ ഒരു ക്ഷാമവും ഇല്ല. സോളാര്‍ കേസിന്റെ സമയത്ത് കൈരേഖ സുര ആയിരുന്നു. ബീഫ് വിവാദത്തിന്റെ സമയത്ത് അത് ഉള്ളി സുര ആയി. ഇപ്പോഴത് ചാണക സംഘി ആയി!!!

അത് നല്ലതാ

അത് നല്ലതാ

താങ്ങുമ്പോള്‍ സ്വന്തം അണികള്‍ക്കിട്ട് തന്നെ താങ്ങണം. അപ്പോള്‍ പിന്നെ ഉള്ളില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിക്കണ്ടല്ലോ!!!

ശരിക്കും?

ശരിക്കും?

എല്ലാവരും വിചാരിക്കുന്നത് ചാണക സംഘി എന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് വിഷമം ആകും എന്നാണ്. എന്നാല്‍ സത്യത്തില്‍ ഇങ്ങനെയാണോ?

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

ബിജെപിയെ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് വിധേയമാക്കിയിട്ടുള്ളത് കെ സുരേന്ദ്രനാണെന്നാണ് ചിലര്‍ പറയുന്നത്. ഇനി സ്വന്തം അണികള്‍ തന്നെ ഇങ്ങനെ ചെയ്യുമോ!!!

ആര്‍ക്കറിയാം

ആര്‍ക്കറിയാം

ഉള്ളി സുര എന്നൊക്കെ ജാഡയ്ക്ക് പറയുന്നതാണത്രെ. ശരിക്കും എല്ലാവരും ചാണക സംഘികളാണെന്ന്!!!

കുഴപ്പം?

കുഴപ്പം?

സത്യത്തില്‍ കെ സുരേന്ദ്രന്‍ ഉദ്ദേശിച്ചത് ഈ ട്രോളേഴ്‌സ് പറയുന്നതുപോലെ ഒന്നും അല്ല. പക്ഷേ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് സംഗതി കുഴപ്പമായത്.

ചോദിക്ക്.. ചോദിക്ക്

ചോദിക്ക്.. ചോദിക്ക്

എന്തൊക്കെ കേള്‍ക്കണം അല്ലേ? കെ സുരേന്ദ്രന്‍ ഇനി ഏതായാലും ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ ഇത്തിരി ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഇതാ അത്

ഇതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ചാണക സംഘികള്‍ കാരണം കെവൈസി എങ്കില്‍ കെവൈസി. ഞങ്ങള്‍ സംസ്ഥാന നിയമമേ അനുസരിക്കൂ എന്ന് പറഞ്ഞവര്‍ ഒന്നയഞ്ഞ മട്ടുണ്ട്. ' ഇങ്ങനെയാണ് ആ പോസ്റ്റ്.

English summary
Trolls against K Surendran for mentioning 'Chanakasandhi' on Facebook post
Please Wait while comments are loading...