കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് സെക്യുലര്‍ തയ്യാര്‍... ജോര്‍ജ്ജിന് സസ്‌പെന്‍ഷന്‍?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മാണിക്കൊപ്പം പിസി ജോര്‍ജജ് ലയിച്ചതോടെ ഇല്ലാതായ കേരള കോണ്ഡഗ്രസ് സെക്യുലറിന് പുനര്‍ ജന്‍മം. പഴയ സെക്യുലറിന്റെ ചെയര്‍മാന്‍ ആയിരുന്ന ടിഎസ് ജോണ്‍ തന്നെയാണ് പുതിയ പാര്‍ട്ടിയുടേയും ചെയര്‍മാന്‍.

തങ്ങളുടെ പാര്‍ട്ടി യുഡിഎഫില്‍ തന്നെ തുടരും എന്നും ത്രിതല പഞ്ചായത്തുകള്‍ അടക്കമുള്ളവയിലെ ജനപ്രതിനിധികള്‍ യുഡിഎഫിന്റെ വിപ്പ് അംഗീകരിക്കുമെന്നും ടിഎസ് ജോണ്‍ അറിയിച്ചു. എന്നാല്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയവരെ പുറത്തക്കാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ് എം.

PC George

എന്തായാലും പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ നേതൃസ്ഥാനത്ത് ഇല്ല. എന്നാല്‍ ജോര്‍ജ്ജ് തന്നെയാണ് ഈ ഘട്ടത്തില്‍ സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചത് എന്നകാര്യത്തില്‍ മാണി വിഭാഗത്തിന് ഉറപ്പുണ്ട്. ഉടന്‍ തന്നെ പിസി ജോര്‍ജ്ജ് തങ്ങളുടെ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന് ടിഎസ് ജോണും വ്യക്തമാക്കിയിട്ടുണ്ട്.

കെഎം മാണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ടിഎസ് ജോണും ഉന്നയിച്ചിട്ടുള്ളത്. ഇതിന് പിന്നിലും പിസി ജോര്‍ജ്ജ് ആണ് എന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാതിരിക്കാനാവില്ലെന്ന സ്ഥിതിയിലാണ് കേരള കോണ്‍ഗ്രസ് എം.

ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ കൂടുതല്‍ ശക്തനാകും എന്നറിയുന്നതുകൊണ്ട് അത്തരം ഒരു സാഹസത്തിന് മാണി മുതിരില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കുകയും വേണം. ഇതിനായി പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മാണിയ്ക്ക് എംഎല്‍എ സ്ഥാനം കൂടി നഷ്ടപ്പെടുമോ എന്ന് കണ്ടറിയേണ്ടി വരും.

English summary
TS John declares Kerala Congress Secular Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X