കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് കൊച്ചുഗ്രാമത്തിലേയ്ക്കുമുള്ള കെഎസ്ആര്‍ടിസി ബസിന്‍റെ സമയമറിയാന്‍ 'ആനവണ്ടി ആപ്'

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡീയയിലെ കൂട്ടായ്മയില്‍ പിറന്ന ആനവണ്ടി ആപ് ജനകീയമാകുന്നു. കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് യാത്രയെ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കുകയാണ് ആനവണ്ടി ആപ്. കെഎസ്ആര്‍ടിസിയെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന്‍ ആരംഭിച്ച കെഎസ്ആര്‍ടിസി ബ്‌ളോഗിന്റെ ഭാഗമായാണ് ആപ് പുറത്തിറങ്ങിയിരിയ്ക്കുന്നത്.

കെഎസ്ആര്‍ടിസി ബസുകളുടെ സമയവിവരങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ബസുകളുടെ ചിത്രങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തും. കളമശ്ശേരിയിലെ എസ്സിഎംഎസ് കൊളെജില്‍ ഞായറാഴ്ചയാണ് ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ഹൈബി ഈഡന്‍ എംഎല്‍എയാണ് ഉദ്ഘാടകന്‍.

Aanavandi, App

കേരളത്തിലെ ചെറു ഗ്രാമങ്ങളിലേയ്ക്ക് പോലുമുള്ള ബസ് സര്‍വീസുകളുടെ വിവരങ്ങളും ആപ്ളിക്കേഷനിലുണ്ട്. 30000ല്‍ അധികം പേര്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിയ്ക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബ്‌ളോഗിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുന്‍പാണ് ആനവണ്ടി ആപ് പുറത്തിറക്കിയത്.

Aanavandi

ആദ്യഘട്ടത്തില്‍ ബെംഗളൂരു സര്‍വീസുകളുടെ വിവരങ്ങള്‍ മാത്രമായിരുന്നു ആപില്‍ ലഭ്യമായിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി കേരളത്തിലെ ഓരോ ഡിപ്പോകളിലേയും സമയ വിവരങ്ങളും ഫോണ്‍ നമ്പരുകളും ഉള്‍പ്പെടുത്തി വിപുലീകരിച്ചു.

Anavandi 3

വലിയ പ്രയത്‌നം തന്നെയാണ് ആപിന് വേണ്ടി കെഎസ്ആര്‍ടിസി ബ്‌ളോഗ് അംഗങ്ങള്‍ക്ക് നടത്തേണ്ടി വന്നത്. കേരളം മുഴുവന്‍ സഞ്ചരിച്ചാണ് അംഗങ്ങള്‍ ബസുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

English summary
Turn to 'Aanavandi' App to Get KSRTC info
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X