കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയെ കൊല്ലുന്നുണ്ടോ? അപ്പോ പട്ടിയേയും കൊല്ലേണ്ടെന്ന് രഞ്ജിനി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: അവതാരക രഞ്ജിനി ഹരിദാസ് അങ്ങിനെയാണ്. വായില്‍ അപ്പോള്‍ തോന്നുന്നത് വിളിച്ചുപറയും. അതിന് സ്ഥലവും കാലവുമൊന്നുമില്ല. വൈകാരികമായാണ് പെരുമാറ്റം. നായ ശല്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലും അതാണ് സംഭവിച്ചത്. എന്നാല്‍, രഞ്ജിനിയുടെ വേദി കൈയ്യേറ്റത്തെയും ന്യായീകരണത്തേയും വ്യാപകമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്.

ഇതേ തുടര്‍ന്ന് അവിടെ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് രഞ്ജിനി തന്നെ പറയുന്നു. പരിപാടി അലങ്കോലമാകാന്‍ മുഖ്യ കാരണം അതില്‍ പങ്കെടുത്തു സംസാരിച്ച ഒരു ഡോക്ടറാണെന്ന് രഞ്ജിനി വ്യക്തമാക്കി. ഡോക്ടറുടെ അനാവശ്യമായ ഒരു പ്രസ്താവനയാണ് മൃഗസ്‌നേഹികളായെ തങ്ങളെ പ്രകോപിപ്പിച്ചതെന്ന് രഞ്ജിനി പറഞ്ഞു.

ranjini-haridas-1

ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു നായയ്ക്ക് പേ ഇളകിയാല്‍ അവിടങ്ങളിലെ മുഴുവന്‍ നായകളേയും കൊന്നൊടുക്കണമെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. എന്നാല്‍, ഇതെങ്ങിനെ ശരിയാകുമെന്ന് രഞ്ജിനി ചോദിക്കുന്നു. ഒരു ആനയ്ക്ക് മദമിളകിയാല്‍ ആ പ്രദേശത്തെ മുഴുവന്‍ ആനകളേയും കൊന്നൊടുക്കുന്നുണ്ടോ എന്ന് രഞ്ജിനി ചോദിക്കുന്നു. ഇല്ല, അപ്പോള്‍ പട്ടികളെയും പേ ഇളകിയതിനെ കൈകാര്യം ചെയ്താല്‍ മതി. സംഗതി സിമ്പിള്‍.

വന്ധീകരണം നടത്തി നായകളുടെ പ്രജനനം തടയുകയാണ് വേണ്ടത്. തെരുവു പട്ടികളെ ഇല്ലാതാക്കാന്‍ മാലിന്യ നിര്‍മാര്‍ജനവും അത്യാവശ്യമാണ്. പട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് പോലെ പ്രത്യേക രജിസ്‌ട്രേഷന്‍ ഉണ്ടാകണം. എന്നിങ്ങനെയാണ് നായകളുടെ ശല്യം ഒഴിവാക്കാന്‍ രഞ്ജിനി മുന്നോട്ടു വെക്കുന്ന പ്രധാന മാര്‍ഗങ്ങള്‍. ഇത്തരത്തിലല്ലാതെ തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് അധികൃതരുടെ പരിപാടിയെങ്കില്‍ പ്രതിഷേധിക്കുമെന്നും രഞ്ജിനി മുന്നറിയിപ്പു നല്‍കി.

English summary
TV Anchor Ranjini Haridas opposes killing of dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X