കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാറിന് വീണ്ടും അടി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്, 30 കോടി

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. കെടിഡിഎഫ്‌സി എംഡി ആയിരിക്കെ ചട്ടംലംഘിച്ച് വായ്പ നല്‍കി, അവധിക്ക് വേണ്ടി വ്യാജരേഖ ചമച്ചു എന്നീ പരാതികളിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

Senkumar

കെടിഡിഎഫ്‌സി എംഡി ആയിരിക്കെ 30 കോടി വായ്പ നല്‍കിയതില്‍ ക്രമക്കേട് നടത്തി എന്ന ആരോപണമാണ് അന്വേഷിക്കുക. അടുത്തമാസം 27ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അതേസമയം, കെടിഡിഎഫ്‌സി വായ്പ വിഷയത്തില്‍ നേരത്തെ അന്വേഷണം നടത്തുന്നുണ്ടെന്ന് കോടതിയെ വിജിലന്‍സ് അറിയിച്ചു.

സെന്‍കുമാര്‍ അവധിയിലായിരുന്ന കാലത്ത് സമര്‍പ്പിച്ച ചികില്‍സാ രേഖകള്‍ വ്യാജമായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതില്‍ സെന്‍കുമാറിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ രേഖകള്‍ വ്യാജമല്ലെന്ന് ചികില്‍സിച്ച ഡോക്ടര്‍ വ്യക്തമാക്കുകയുണ്ടായി.

സെന്‍കുമാര്‍ വിരമിച്ച ശേഷം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരേ ഉയരുന്നത്. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതും അദ്ദേഹത്തിന് വിനയായി. ഈ കേസില്‍ ഹൈക്കോടതി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

English summary
Vigilance court orders inquiry against TP Sankumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X