'പട്ടിയെപ്പോലെ അവനെ തല്ലിച്ചതച്ചു'; 'കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല്ല' - ട്വന്‍റി 20 പ്രവർത്തകർ
കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ദീപു മരിച്ചതിൽ ട്വന്‍റി 20 പ്രവർത്തകർ രംഗത്ത്. പി വി ശ്രീനിജൻ എംഎൽഎയുടെ പ്രതികരണത്തിന് എതിരെയാണ് ട്വന്‍റി 20 പ്രവർത്തകർ രംഗത്ത് എത്തിയത്.
ദീപുവിന്‍റെ മരണകാരണം ലിവർ സിറോസിസ് ആയിരിക്കാമെന്ന പി വി ശ്രീനിജൻ വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെയാണ് പ്രതികരണം ഉണ്ടായിരിക്കുന്നത്.
പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരെ ട്വന്‍റി 20 പ്രവർത്തകരുടെ പ്രതികരണം ഇങ്ങനെ; -

"പട്ടിയെപ്പോലെ ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചു. അവിടെ എത്തുമ്പോൾ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുന്നതാണ് കണ്ടത്. ക്രൂരമായ മർദ്ദനമാണ് ദീപു നേരിട്ടത്. ഇത് തന്നെയാണ് ദീപുവിന്‍റെ മരണ കാരണം. അല്ലാതെ, ലിവർ സിറോസിസ് ഒന്നുമല്ല. എന്‍റെ കൊച്ചിനെ കൊന്ന വരെ വെറുതെ വിടൂല. ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ, എന്നാ അവരെന്നോട് ചോദിച്ചത്. കിഴക്കമ്പലത്ത് എംഎൽഎയെ കാൽ കുത്തില്ല. ഓർത്തോ.

പാവപ്പെട്ട ഒരാളുടെ പോലും മെക്കട്ട് പോലും കേറാൻ നിക്കാത്ത അവനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി. അതുകൊണ്ടാ അവന് ചികിത്സ വൈകിയത്. രണ്ട് ദിവസം വൈകിയാ അവനെ ആശുപത്രിയിൽ കൊണ്ട് പോയത്. അതും ചോര ഛർദ്ദിച്ചിട്ട്. ഇവിടെ കൊണ്ടുവന്ന പിന്നാലെ ഡോക്ടറ് പറഞ്ഞു വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന്. അവിടെ നിന്ന് പിന്നെ കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞു വെന്‍റിലേറ്റർ മാറ്റിയാൽ ആൾ ബാക്കി ഉണ്ടാവില്ലെന്ന്. ബ്രെയിൻ ഡെത്തായി എന്നാ പറഞ്ഞത്. അങ്ങനെ രണ്ട് ദിവസമാ ഇവർ ഇവിടെ അവനെ കിടത്തിയത്. ഇതിനെല്ലാം പിന്നിൽ പി വി ശ്രീനിജൻ എംഎൽഎയാ'', - ട്വന്‍റി 20 പ്രവർത്തകർ വ്യക്തമാക്കി.

അതേസമയം, സി പി എമ്മിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിളക്കണയ്ക്കല്‍ സമരത്തിന് ആഹ്വനം നല്‍കിയതിന്റെ പേരിലാണ് പട്ടിജാതി കോളനിയില്‍ കടന്നു കയറി സി പി എം പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദ്ദിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു എന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകനാണ് മരണപ്പെട്ടത്. 38 വയസ്സായിരുന്നു ഇയാൾക്ക്. മർദ്ദനത്തിൽ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. രാജഗിരി ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സ തേടിയിരുന്നത്.

ശനിയാഴ്ച തലയ്ക്ക് അടിയേറ്റ ദീപുവിന് കടുത്ത രീതിയിലുളള തലവേദന ഉണ്ടായി. തുടർന്ന് തിങ്കളാഴ്ച രക്തം ഛർദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്ദുൽ റഹ്മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 - ന് കിഴക്കമ്പലത്ത് നടന്ന ലൈറ്റ് അണയ്ക്കൽ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചു. ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങളെ എംഎൽഎ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിക്കുന്നതായും പറഞ്ഞിരുന്നു. ഇതിനെ തുടർന്നായിരുന്നു വീടുകളിൽ ലൈറ്റ് അണയ്ക്കൽ പ്രതിഷേധം നടത്തിയത്. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ നടത്തിയിരുന്നു.

അതേസമയം, പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകരായ ഒരു സംഘം ആളുകൾ ദീപുവിനെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തു. തുടർന്ന്, ദീപുവിന്റെ വീടിനു മുന്നിൽ എത്തിയ അക്രമികൾ, ദീപുവിന് ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തി.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications