കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്ററിങ് സ്ഥാപന ഉടമയെ കബളിപ്പിച്ച് പണം തട്ടിയ സംഭവം: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വലപ്പാട് കോതകുളത്ത് കാറ്ററിങ് സ്ഥാപന ഉടമയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ടുയുവാക്കള്‍ അറസ്റ്റില്‍. കൈപ്പമംഗലം കാളമുറി തായ്‌നഗര്‍ സ്വദേശി പുതിയവീട്ടില്‍ അബ്ദുള്‍സലാം, വാടാനപ്പള്ളി കുട്ടമുഖം ശാന്തി റോഡ് സ്വദേശി അമ്പലത്ത് വീട്ടില്‍ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

കോതകുളത്ത് അനുഗ്രഹ ഹോട്ടല്‍ ആന്റ് കാറ്ററിംഗ് സ്ഥാപന ഉടമ അമ്പലത്ത് അബ്ദുള്‍ റസാഖ് നല്‍കിയ പരാതിയിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. കഴിഞ്ഞ മേയ് പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുള്‍ റസാഖിനെ ഫോണില്‍ വിളിച്ച ഒരാള്‍ വലിയൊരു കാറ്ററിങ് ഓര്‍ഡര്‍ നല്‍കാമെന്ന് അറിയിച്ചു. സംഭവദിവസം ഉച്ചവരെ ഇയാള്‍ കാറ്ററിങ് ഉടമയുമായി ഫോണില്‍ ബന്ധപ്പെട്ടത് പത്തുതവണ. ഉച്ചയ്ക്ക് ഇയാള്‍ കാറ്ററിങ് ഉടമ റസാഖിനെ വിളിച്ച് അത്യാവശ്യമായി മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടു. പന്തല്‍ പണിക്കാര്‍ക്ക് നല്‍കാനാണ് പണമെന്നായിരുന്നു പറഞ്ഞത്. തൊട്ടുപിന്നാലെ കാറിലെത്തിയ അബ്ദുള്‍ സലാമും, റഫീഖും ഉടമയില്‍നിന്ന് പണം കൈപ്പറ്റി.

money

അന്നുതന്നെ വീണ്ടും മുപ്പതിനായിരം ആവശ്യപ്പെട്ട് വിളിച്ചതോടെ കാറ്ററിങ് ഉടമ അബ്ദുള്‍ റസാഖിന് സംശയമായി. തുടര്‍ന്ന് പണം നല്‍കാമെന്നും കോതകുളത്തെ തന്റെ ഓഫീസില്‍ എത്തണമെന്നും ഉടമ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അബ്ദുള്‍ സലാമിനെയും, റസാഖിനെയും ഉടമയും ജീവനക്കാരും ചേര്‍ന്ന് ഓഫീസിനകത്ത് പൂട്ടിയിട്ടു .വലപ്പാട് പോലീസ് സ്‌റ്റേഷനിലേക്ക് പരാതി നല്‍കാന്‍ പോയതിനു പിന്നാലെ ഇവര്‍ ഓഫീസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.

വലപ്പാട് എസ്.എച്ച്.ഒ. ടി.കെ. ഷൈജു, എസ്.ഐ. പി.സി. ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ തട്ടിപ്പ് വെളിച്ചത്തായത്. ആലപ്പുഴയില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയതും ഇതേ യുവാക്കളാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരേ

സമാനമായ നാല് കേസുകള്‍ ഉണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അനേകം പരാതികളും ഇവര്‍ക്കെതിരേ കിട്ടിയിട്ടുണ്ട്. കേസുകളില്‍ പോലീസ് നിരീക്ഷണത്തിലിരിക്കെ മന്ത്രി, എം.പി., എം.എല്‍.എ. എന്നിവരുടെ പി.എമാര്‍ എന്ന വ്യാജേന പോലീസിനെ വിളിച്ച് കേസെടുക്കാതെ വിട്ടയാക്കാനുള്ള തട്ടിപ്പുകളും ഇവര്‍ നടത്തിയിരുന്നു. പ്രതികളെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി.

English summary
Two arrested on Money fraud in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X