പയ്യന്നൂരിലെ ആര്‍.എസ്.എസ്. ഓഫീസിന് നേരെ ബോംബ് ആക്രമണം; 2 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍.എസ്.എസ്. ഓഫീസിനു നേര്‍ക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം.ജുലൈ 11 ന് പുലര്‍ച്ചെയാണ് പയ്യനൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതര്‍ ഓഫീസിന് നേരെ സ്റ്റീല്‍ ബോംബെറിയുകയായിരുന്നു.

സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനല്‍ ജില്ലകള്‍ തകര്‍ന്നിരുന്നു. കെട്ടിടത്തിന്റെ മുന്നിലെ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയിരുന്നു.വരാന്തയിലുണ്ടായിരുന്ന കസേരകളും തകര്‍ന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ധനരാജിന്റെ ചരമവാര്‍ഷിക ദിനത്തിന് പിന്നാലെയായിരുന്നു ആക്രമണം. തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചിരുന്നു. ബോംബാക്രമണം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.
സംഭവത്തിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവ്യശ്യപ്പെട്ടിരുന്നു. പയ്യന്നൂരിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണമെന്നും സ്വർണക്കടത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎമ്മും സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. പ്രതികളെ രക്ഷിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധം സൃഷ്ടിക്കുമെന്നായിരുന്നു സുരേന്ദ്രന്‍റെ വെല്ലുവിളി
'ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും












Click it and Unblock the Notifications