കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഷ്ണതരംഗത്തിന് സാധ്യത; അഞ്ച് മണിക്കൂര്‍ ശ്രദ്ധിക്കണം, കോഴിക്കോട് ജില്ലയില്‍ 2 ദിവസം മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ രണ്ടു ദിവസം ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍ വ്യാഴം ദിവസങ്ങളിലാണ് ഉഷ്ണ തരംഗസാധ്യത. താപനിലയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ഈ ദിവസങ്ങളില്‍ പകല്‍ 11 മണി മുതല്‍ വൈകീട്ട് നാല് മണി വരെ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. ധാരാളം വെള്ളം കുടിക്കണം. നഗര മേഖലയിലുള്ളവരാണ് പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്.

S

അപൂര്‍വമായിട്ടേ കേരളത്തില്‍ ഉഷ്ണ തരംഗം മുന്നറിയിപ്പ് ഉണ്ടാകാറുള്ളൂ. താപനിലയില്‍ പെട്ടെന്ന് അമിതമായ ഉയര്‍ച്ച വരുന്നതാണ് ഉഷ്ണ തരംഗം. സാധാരണ താപനലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയാണ് ചെയ്യുക.

ഉഷ്ണതരംഗ വേളയില്‍ പുറത്ത് ഇറങ്ങുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. നേരിട്ട് ശരീരത്തില്‍ സൂര്യന്‍ തട്ടുന്ന തരത്തില്‍ പുറത്തിറങ്ങരുത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഗ്രാമങ്ങളേക്കാളും നഗര പരിധിയിലുള്ളവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്; പുതിയ ആവശ്യവുമായി കോണ്‍ഗ്രസ്, ഹോട്ടലിലേക്ക് ഇരച്ചുകയറുമെന്ന് ഡികെമധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്; പുതിയ ആവശ്യവുമായി കോണ്‍ഗ്രസ്, ഹോട്ടലിലേക്ക് ഇരച്ചുകയറുമെന്ന് ഡികെ

വെയിലത്ത് ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൂടാതെ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് വേഗത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്.

കോണ്‍ഗ്രസിന്റെ പുതിയ സഖ്യനീക്കത്തില്‍ ഞെട്ടി ബിജെപി; 13 സീറ്റില്‍ മല്‍സരിക്കും, സഖ്യമില്ലാതെ ബിജെപികോണ്‍ഗ്രസിന്റെ പുതിയ സഖ്യനീക്കത്തില്‍ ഞെട്ടി ബിജെപി; 13 സീറ്റില്‍ മല്‍സരിക്കും, സഖ്യമില്ലാതെ ബിജെപി

സൂര്യാഘാതം, നിര്‍ജലീകരണം എന്നിവ ബാധിച്ചേക്കാം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ശരീരം തണുപ്പിക്കണം. വെള്ളം ധാരാളം കുടിക്കണം. മതിയായ അളവില്‍ വിശ്രമിക്കണം. ഡോക്ടര്‍മാരുടെ ഉപദേശങ്ങളും തേടാം. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. മലപ്പുറം, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകലില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൗദിയില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരം നിര്‍ത്തി; സ്ഥാപനങ്ങള്‍ അടച്ചു, ഖത്തറില്‍ എല്ലാ കടകളും അടച്ചുസൗദിയില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരം നിര്‍ത്തി; സ്ഥാപനങ്ങള്‍ അടച്ചു, ഖത്തറില്‍ എല്ലാ കടകളും അടച്ചു

English summary
Two Days Heat Wave Warning in Kozhikode District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X