ഡോക്ടറുടെ ക്ലിനിക്കിലെ ക്ലോസറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം! സംഭവം പാലക്കാട്...

ഡോക്ടറുടെ വീടിനോട് ചേർന്ന് തന്നെയാണ് രോഗികളെ പരിശോധിക്കുന്ന ക്ലിനിക്കും സ്ഥിതിചെയ്യുന്നത്.

പാലക്കാട്: ഡോക്ടറുടെ ക്ലിനിക്കിനോട് ചേർന്ന ശുചിമുറിയിലെ ക്ലോസറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കരിങ്കല്ലത്താണിയിലെ ഡോക്ടർ അബ്ദുൾ റഹ്മാന്റെ ക്ലിനിക്കിനോട് ചേർന്ന ശുചിമുറിയിൽ നിന്നാണ് രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഡോക്ടറുടെ വീടിനോട് ചേർന്ന് തന്നെയാണ് രോഗികളെ പരിശോധിക്കുന്ന ക്ലിനിക്കും സ്ഥിതിചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഇവിടുത്തെ ശുചിമുറിയിലെ ക്ലോസറ്റിൽ എന്തോ തടസമുള്ളതായി ഡോക്ടർ കണ്ടെത്തിയിരുന്നു. തുടർന്ന് പ്ലംബർമാരെ വിളിച്ച് തടസം പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ലോസറ്റിലെ തടസം പരിശോധിച്ച പ്ലംബർമാർ പന്ത് പോലെ എന്തോ തങ്ങിനിൽക്കുന്നതായി പറഞ്ഞിരുന്നു. പിന്നീട് തങ്ങിനിൽക്കുന്ന സാധനം പുറത്തെടുത്തപ്പോഴാണ് കുഞ്ഞിന്റെ തലയാണെന്ന് കണ്ടത്. ക്ലോസറ്റിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

baby

കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് മറുപിള്ളയെ വേർപിടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതിനാൽ ശുചിമുറിക്കുള്ളിൽ വച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം ക്ലോസറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഡോക്ടറെ കാണാൻ വന്ന രോഗികളാരെങ്കിലുമാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പോലീസിന് സംശയമുണ്ട്. ഇതിനെ തുടർന്ന് ക്ലിനിക്കിലെത്തിയ മുഴുവൻ രോഗികളുടെയും വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായും, മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+