
വാഴപ്പഴത്തിന് അകത്താക്കി നോട്ടുകൾ കടത്താൻ ശ്രമം!!! കരിപ്പൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ
കോഴിക്കോട്: കേരളത്തില്‍ നിന്ന് വിദേശത്തേക്ക് സൗദി റിയാല്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. വാഴപ്പഴത്തിന് അകത്ത് 45.69 ലക്ഷം മൂല്യമുള്ള സൗദി റിയാല്‍ കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.
യാത്രക്കാരുടെ കൈവശം വാഴപ്പഴത്തിന്‌റെ കവറുകള്‍ കണ്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‌റലിജന്‍സ് നടത്തിയ പരിശോധനയിലാണ് വിദേശ കറന്‍സി പിടിച്ചെടുത്തത്. അറസ്റ്റിലായരുടെ പേര് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് പുറത്ത് വിട്ടിട്ടില്ല.

പഴത്തിന്‌റെ തോല്‍ മാത്രം നിലനിര്‍ത്തി, അകത്തെ കാമ്പ് മുഴുവന്‍ തുരന്നെടുത്ത് അതിന് അകത്ത് കെട്ടുകളാക്കി പണം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ സെലോടാപ്പും മറ്റും ഉപയോഗിച്ച് നന്നായി പൊതിയുകയും ചെയ്തിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയധികം വിദേശ കറന്‍സി കിട്ടിയതെന്ന് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.