കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഓട്ടം നിർത്തി

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ഡ്യൂട്ടി പ്രശ്‌നവും വരുമാനക്കുറവും കാരണം കെഎസ്ആർടിസി ആരംഭിച്ച രണ്ട് ദീർഘദൂര സർവീസുകൾ നിലച്ചു. തലശ്ശേരിയിൽ നിന്ന് ആരംഭിച്ച് മലയോരം വഴി കൊല്ലൂരുളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ബസും, കാഞ്ഞങ്ങാട് നിന്നും മലയോരം വഴി പത്തനംതിട്ടയിലേക്ക് ഓടിക്കൊണ്ടിരുന്ന ബസ്സുമാണ് സർവീസ് നിർത്തിയത്. ഓട്ടം തുടങ്ങി ആഴ്ചകൾക്കുള്ളിലാണ് സർവീസ് നിർത്തിയത്.കൊല്ലൂർ ബസ്സിന് വരുമാനം നന്നേ കുറവായിരുന്നു. അതോടൊപ്പം ഡ്യൂട്ടി പ്രശ്നവും സർവീസിനെ ഇല്ലാതാക്കി. തലശ്ശേരി, പയ്യന്നൂർ, ചെറുപുഴ, ഒടയംചാൽ, കാഞ്ഞങ്ങാട്, ചന്ദ്രഗിരി വഴിയായിരുന്നു കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തിയിരുന്നത്.

നോട്ട് നിരോധനം അറിയാതെ ഒരു നാട്; പഴയ നോട്ട് സൂക്ഷിച്ച് വച്ച് ഒരു ജനത
തലശ്ശേരിയിൽ നിന്ന് പുലർച്ചെ പുറപ്പെട്ട് പത്തുമണിയോടെയാണ് കാഞ്ഞങ്ങാട് എത്തുന്നത്. ഇതേ സമയത്താണ് വർഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്ന കൊട്ടാരക്കര-കൊല്ലൂർ കെ.എസ്.ആർ.ടി.സി.ബസ് കാഞ്ഞങ്ങാട് എത്തുന്നത്. വരുമാനം കുറയ്ക്കാൻ ഇത് പ്രധാന കാരണമായി. തലശ്ശേരി ബസ്സ് തിരിച്ച് പോകുന്നത് മലയോരം ഒഴിവാക്കി ദേശീയ പാതവഴി എന്നതും വരുമാനത്തെ ബാധിച്ചു.

ksrtc

കാഞ്ഞങ്ങാട് നിന്ന് വൈകിട്ട് പുറപ്പെട്ടിരുന്ന പത്തനംതിട്ട ബസ് അടുക്കം,ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, എരുമേലി വഴിയാണ് ഓടിയിരുന്നത്. കൊലൂർ ബസ്സിനൊപ്പം പത്തനംതിട്ട ബസ്സിനും ജീവതാരുടെ ഡ്യൂട്ടി സമയ പ്രശ്നമാണ് സർവീസിനെ ബാധിച്ചത്. കൊല്ലൂർ സർവീസ് ഓട്ടം കഴിഞ്ഞ് തിരിച്ച് തലശ്ശേരിയിൽ എത്തുമ്പോൾ ഡ്രൈവറുടെ ഡ്യൂട്ടി സമയം 22 മണിക്കൂർ ആകും. ഇതിന് ഡ്രൈവർക്ക് മൂന്ന് ഡ്യൂട്ടിയാണ് ലഭിക്കേണ്ടത്.

English summary
Two long route KSRTC buses stopped its service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X