കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് രണ്ട് പേർക്ക് കൊറോണ: മാർക്കറ്റ് അടച്ചിട്ടു, അനാവശ്യ യാത്രകൾക്ക് കർശന നിയന്ത്രണം!!

Google Oneindia Malayalam News

കോട്ടയം: ഗ്രീൻ സോണായിരുന്ന കോട്ടയം ജില്ലയിൽ രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയും രണ്ടാമത്തെയാൾ ആരോഗ്യ പ്രവർത്തകനുമാണ്. ഇതോടെ കോട്ടയം മാർക്കറ്റ് അടച്ചിട്ടിട്ടുണ്ട്. ജില്ലയിലെ രണ്ട് പഞ്ചായത്തുകളും ഹോട്ട്സ്പോട്ടായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 കേരളത്തിൽ 4 ജില്ലകൾ റെഡ് സോണിൽ!! 10 എണ്ണം ഓറഞ്ച് സോണിൽ!! ഗ്രീൻ സോൺ ഇല്ല കേരളത്തിൽ 4 ജില്ലകൾ റെഡ് സോണിൽ!! 10 എണ്ണം ഓറഞ്ച് സോണിൽ!! ഗ്രീൻ സോൺ ഇല്ല

ഇതോടെ രോഗം സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് വരികയാണ് ആരോഗ്യപ്രവർത്തകർ. കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമായി തന്നെ തുടരുകയാണ്.

രണ്ട് കേസുകൾ

രണ്ട് കേസുകൾ

പുതിയതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അനാവശ്യ യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം അവശ്യസർവീസുകൾക്ക് പ്രവർത്തനാനുമതിയുണ്ട്. പാലക്കാട് നിന്ന് ലോഡുമായി എത്തിയ ലോറി ഡ്രൈവറുടെ സഹായിയിൽ നിന്നായിരിക്കാം ചുമട്ടുതൊഴിലാളിക്ക് രോഗം പകർന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. രോഗം പകരാനുള്ള മറ്റ് സാധ്യതകളെക്കുറിച്ചും അന്വേഷിച്ച് വരുന്നുണ്ട്.

 രണ്ട് കോട്ടയം സ്വദേശികൾ

രണ്ട് കോട്ടയം സ്വദേശികൾ

മാർച്ച് 24ന് തിരുവനന്തപുരത്തെത്തിയ കോട്ടയം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമൻ. വീട്ടിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയനായത്. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് പരിശോധനാ ഫലം വരുന്നത്. മെയിൽ നഴ്സിനെ വീട്ടിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും പരിശോധിച്ചിട്ടുണ്ട്.

രണ്ട് പഞ്ചായത്തുകൾ ഹോട്ട്സ്പോട്ട്

രണ്ട് പഞ്ചായത്തുകൾ ഹോട്ട്സ്പോട്ട്


രണ്ട് പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ പനച്ചിക്കാട്, വിജയപുരം എന്നീ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാർഡുകളാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. പനച്ചിക്കാട് പഞ്ചായത്തിലാണ് രോഗം സ്ഥിരീരിച്ച ആരോഗ്യ പ്രവർത്തകന്റെ വീടുൾപ്പെടുന്നത്. വിജയപുരം പഞ്ചായത്തിലാണ് ചുമട്ട്തൊഴിലാളിയുടെ വീട് സ്ഥിതി ചെയ്യുന്നത്. രോഗവ്യാപനം തടയുന്നതിനായി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ ശുചീകരണ പരിപാടികളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

 മാർക്കറ്റിൽ ശുചീകരണം

മാർക്കറ്റിൽ ശുചീകരണം

ചുമട്ട് തൊഴിലാളിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മാർക്കറ്റിൽ വെള്ളിയാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കോട്ടയം മാർക്കറ്റിൽ ചുമട്ട് തൊഴിലാളിക്കൊപ്പം ജോലി ചെയ്യുന്നവരെയും ഇതോടെ പരിശോധനക്ക് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനെ കുട്ടാനെത്തിയ ഡ്രൈവറുടെ സാമ്പിളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇടുക്കിയിൽ കോട്ടയം സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

10 ജില്ലകളിൽ ഓറഞ്ച് സോണിൽ

10 ജില്ലകളിൽ ഓറഞ്ച് സോണിൽ

സംസ്ഥാനത്ത് ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തും ഇടുക്കിയിലും കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളത്തിൽ ഗ്രീൻ സോണുകൾ ഇല്ലാതായിട്ടുണ്ട്. കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രണ്ട് ജില്ലകളേയും ഓറഞ്ച് സോണിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളാണ് റെഡ് സോണിലുള്ളത്. അവശേഷിക്കുന്ന പത്ത് ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെടുന്നത്.

 കോട്ടയത്ത് നിയന്ത്രണങ്ങൾ

കോട്ടയത്ത് നിയന്ത്രണങ്ങൾ

ഗ്രീൻ സോണായി പ്രഖ്യാപിച്ചിരുന്ന കോട്ടയം ജില്ലയിൽ രണ്ട് പുതിയ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുകയോ ആളുകൾ നിൽകുകയോ ചെയ്യരുതെന്നാണ് കളക്ടറുടെ നിർദേശം. നിർദേശം ലംഘിച്ച് അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് പോലീസ് നൽകുന്ന പാസ്, സത്യവാങ്മൂലം ഇവയിൽ ഏതെങ്കിലും കൈവശമുണ്ടായിരിക്കണം എന്നതും നിർബന്ധമാണ്. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകുമെന്നും കളക്ടർ വ്യക്തമാക്കി. പോലീസും ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

English summary
Two Panchayat marked as hotspot in Kottayam after two new cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X