ചെമനാട് പാലത്തിന് സമീപം മത്സ്യം പിടിക്കുകയായിരുന്നവരെ പണം ആവശ്യപ്പെട്ട് രണ്ടംഗ സംഘം മര്‍ദ്ദിച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

ചെമനാട്: ചെമനാട് പാലത്തിന് സമീപം ചൂണ്ടിയിട്ട് മത്സ്യം പിടിക്കുകയായിരുന്ന രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് പണം ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം. കൊമ്പനടുക്കത്തെ രണ്ട് യുവാക്കളാണ് മര്‍ദ്ദനത്തിനിരയായത്. രാവിലെ ചെമനാട് പാലത്തിനടിയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ ചെമനാട് കൊമ്പനടുക്കം സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നുവത്രെ.

വടികൊണ്ടുള്ള അടിയേറ്റ ഇരുവരേയും ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. മത്സ്യം പിടിക്കാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തുകയും മത്സ്യം പിടിച്ചുവെച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

attackgunda

എന്നാല്‍ പൊലീസില്‍ പരാതി നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പലരും നേരത്തെ തങ്ങള്‍ക്കും ഇത്തരത്തില്‍ മര്‍ദ്ദനമേറ്റിരുന്നതായി വെളിപ്പെടുത്തിയത്.

ഗ്യാസ് സ്റ്റൗവ്വില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

English summary
Two persons attacked the men who wer fishing in Chemanad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്