കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീപ്പക്കുള്ളിലെ സ്ത്രീയുടെ മൃതദേഹം; രണ്ട് കൊലകള്‍ക്ക് പിന്നിലും ഒരേ സംഘം? നാലു പേര്‍!!

ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മകളുടെ സുഹൃത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

Google Oneindia Malayalam News

കൊച്ചി: ജില്ലയിലെ ദുരൂഹമായ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്ന് സൂചന. കുമ്പളത്ത് വീപ്പയില്‍ അടച്ച് കോണ്‍ഗ്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിയായ സ്ത്രീയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നെട്ടൂരിലെയും കുമ്പളത്തെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെട്ടത്. പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞു.

നാല് പേരാണ് പോലീസിന്റെ സംശയത്തിലുള്ളത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ചില നടപടികള്‍ കൂടി കഴിഞ്ഞാല്‍ അറസ്റ്റുണ്ടാകുമെന്ന് വ്യക്തമാക്കിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. ഏതായാലും അന്വേഷണം ഏകദേശം അന്തിമഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷം അന്വേഷണ സംഘം കാര്യങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ പോലീസ് എത്തിയിരിക്കുന്ന നിഗമനങ്ങള്‍ ഇങ്ങനെ...

കുമ്പളം കായലില്‍

കുമ്പളം കായലില്‍

കുമ്പളം കായലിലാണ് വീപ്പയില്‍ അടച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോണ്‍ഗ്രീറ്റ് ചെയ്ത ഉറപ്പിച്ച നിലയിലായിരുന്നു വീപ്പ. സംശയം തോന്നി പൊളിച്ചുനോക്കിയപ്പോഴാണ് അസ്ഥികൂടം കിട്ടിയത്. ദുരൂഹത മണത്ത പോലീസ് ഡിഎന്‍എ പരിശോധനക്കയച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. എന്തിനാണ് കൊലപാതകം നടത്തിയത്, ആരാണ് ചെയ്തത് എന്നായി തുടര്‍ന്നുള്ള അന്വേഷണം. സാമ്പത്തിക താല്‍പ്പര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നാല് പേരാണ് സംശയത്തിലുള്ളത്. ഇവര്‍ ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലാണെന്ന സൂചനയും അന്വേഷണ സംഘം നല്‍കി.

ആറ് പേര്‍ക്ക് ബന്ധം

ആറ് പേര്‍ക്ക് ബന്ധം

ആറ് പേര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പോലീസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ എത്തിയ നിഗമനം. എന്നാല്‍ രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നും പോലീസിന് പിന്നീട് ബോധ്യപ്പെട്ടു. ബാക്കിയുള്ളവരെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. നേരത്തെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ മുഴുവന്‍ ലഭിച്ച് എല്ലാ പഴുതുകളും അടച്ച ശേഷം അറസ്റ്റ് ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘത്തിന് മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതിനാലാണ് അറസ്റ്റ് വൈകിച്ചത്. ഒരാഴ്ചക്കുള്ളില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് അന്വേഷണം സംഘം നല്‍കുന്നത്.

സ്‌ക്രൂവും ഫലവും

സ്‌ക്രൂവും ഫലവും

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതില്‍ നിന്നാണ് മൃതദേഹം ശകുന്തളയുടേതാണെന്ന് വ്യക്തമായത്. രണ്ടു മാസത്തിലധികം നീണ്ട അന്വേഷണത്തിന് ഇതോടെയാണ് വേഗം കൂടിയത്. വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ശകുന്തളയുടേതാണ് എന്ന് പോലീസിന് നേരത്തെ തോന്നിയിരുന്നു. മൃതദേഹത്തിന്റെ കാലില്‍ കണ്ട സ്‌ക്രൂ ആണ് സംശയം ബലപ്പെടാന്‍ കാരണം. അന്ന് മുതല്‍ തന്നെ സംശയത്തിലുള്ളവരെ പോലീസ് നിരീക്ഷിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ജനുവരി ആദ്യവാരത്തിലാണ് കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ മൃതദേഹം കിട്ടിയത്. മാംസം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു.

 പോലീസ് കണക്കെടുത്തു

പോലീസ് കണക്കെടുത്തു

അസ്ഥികൂടത്തില്‍ ഒരു വെള്ളി അരഞ്ഞാണും മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടുകളും കണ്ടെത്തിയിരുന്നു. നോട്ട് നിരോധനത്തിന് മുമ്പുള്ള നോട്ടുകളാണ് വീപ്പയില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കൊലപാതകം നടന്നത് ഏറെ മുമ്പാണെന്ന് വ്യക്തമായി. മാസങ്ങള്‍ക്ക് മുമ്പ് മേഖലയില്‍ കാണാതായ സ്ത്രീകളുടെ കണക്ക് പോലീസ് എടുത്തു. അതില്‍ നിന്നാണ് ശകുന്തളയുടെ പേര് ലഭിച്ചത്. ശകുന്തളയുടെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളുമെല്ലാം അന്വേഷിച്ചു. ബന്ധമുള്ളവരെ നിരീക്ഷിക്കാനും തുടങ്ങി. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ശകുന്തളയെ കാണാതയത്. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ വീപ്പയില്‍ മൃതദേഹം അടച്ച് കായലില്‍ ഒഴുക്കിയെന്നാണ് സംശയിക്കുന്നത്.

നെട്ടൂരിലെ കൊലപാതകം

നെട്ടൂരിലെ കൊലപാതകം

നെട്ടൂരിലും സമാനമായ രീതിയില്‍ തന്നെയാണ് കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ നവംബറിലാണ് യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍ കണ്ടെത്തിയത്. നെട്ടൂര്‍ ഷാപ്പുകടവില്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഈ മൃതദേഹത്തിന്റെ സാംപിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും സാമ്യമുണ്ടെന്ന് തന്നെയാണ് പോലീസ് ഇതുവരെ സംശയിക്കുന്നത്. നെട്ടൂരില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം കൂടി ലഭിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശകുന്തളയുടെ കുടുംബ പശ്ചാത്തലം പോലീസ് അന്വേഷിച്ചിരുന്നു. ഭര്‍ത്താവ് ദാമോദരനുമായി പിണങ്ങി മക്കളുടെ വീടുകളില്‍ ആയിരുന്നു ശകുന്തള താമസിച്ചിരുന്നത്. പിന്നീട് മകളോടും പിണങ്ങി. ഒറ്റയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് കാണാതായത്.

 ലക്ഷങ്ങള്‍ കൈവശം

ലക്ഷങ്ങള്‍ കൈവശം

ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മകളുടെ സുഹൃത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇതും പോലീസിന് സംശയം ബലപ്പെടുത്തി. പിന്നീടാണ് സാമ്പത്തിക വശങ്ങള്‍ അന്വേഷിച്ചത്. ശകുന്തളയുടെ കൈവശം ലക്ഷക്കണക്കിന് രൂപായുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ശകുന്തളയുടെ മകന്‍ ആത്മഹത്യ ചെയ്തതും ദുരൂഹമായയിരുന്നു. മകന്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച ലക്ഷക്കണക്കിന് രൂപ ശകുന്തളയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് വിവരം. കൂടാതെ സ്ഥലം വിറ്റ കാശും കൈയ്യിലുണ്ടായിരുന്നു. ഇത് തട്ടിയെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം.

ഷമിക്ക് കുരുക്കിട്ട് ഭാര്യ; സഹോദരനൊപ്പം നിര്‍ബന്ധിച്ച് മുറിയിലിട്ട് പൂട്ടി, വിവാദം കത്തുന്നുഷമിക്ക് കുരുക്കിട്ട് ഭാര്യ; സഹോദരനൊപ്പം നിര്‍ബന്ധിച്ച് മുറിയിലിട്ട് പൂട്ടി, വിവാദം കത്തുന്നു

English summary
Two Skelton Found in Kochi: Arrest will soon, says Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X