ബ്യൂട്ടി പാര്‍ലറില്‍ പോയി അണിഞ്ഞൊരുങ്ങും, പിന്നെ 'തൊണ്ടിമുതല്‍' സ്റ്റൈലില്‍ മോഷണം...

  • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷം നടത്തുന്ന അന്യസംസ്ഥാന യുവതികള്‍ പിടിയില്‍. കോട്ടയം കുറുവിലങ്ങാട് പിടിയിലായത് രണ്ട് തമിഴ് സ്ത്രീകള്‍ ആണ്. ശാന്തി എന്നും കവിത എന്നും ആണ് ഇവര്‍ പേര് പറഞ്ഞിട്ടുള്ളത്.

ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ആണ് ഇവര്‍ തിരക്കുള്ള ആരാധനായലങ്ങളില്‍ എത്താറുള്ളത് എന്നാണ് പോലീസ് പറയുന്നത്. ബ്യൂട്ടിപാര്‍ലര്‍ സന്ദര്‍ശിച്ച് അത്യാവശ്യം അണിഞ്ഞൊരുങ്ങിയാണത്രെ ഇവര്‍ മോഷണത്തിന് ഇറങ്ങാറുള്ളത്.

Woman

കുറിവിലങ്ങാട് പള്ളിയില്‍ വച്ചായിരുന്നു ഇവര്‍ മാല മോഷണം നടത്തിയത്. തുടര്‍ന്ന് മാല നഷ്ടപ്പെട്ട സ്ത്രീ ബഹളം വക്കുകയായിരുന്നു.ഇതോടെ നാട്ടുകാര്‍ ഇടപെട്ട് രണ്ട് പേരേയും പിടിച്ചുവച്ചു. പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഒരുമാല കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു മാല ഇവര്‍ വിഴുങ്ങിയതായാണ് സംശയം. ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലേത് പോലെ ആണോ കാര്യങ്ങള്‍ എന്നാണ് പരിശോധിക്കുന്നത്. ഇതിനായ് ഇവരെ എക്‌സ് റേ പരിശോധനക്ക് വിധേയനാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

പാലക്കാട് ആണ് തങ്ങള്‍ താമസിക്കുന്നത് എന്നാണ് ഇവര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. കേരളത്തിലെ പല പോലീസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകളുണ്ട് എന്നും പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Two women under police custody for theft at Kottayam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്