• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ രണ്ടു യുവാക്കള്‍ പിടിയിലായി. രഹസ്യവിവരമനുസരിച്ച് എക്‌സൈസ് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാരകമയക്കുമരുന്നായ 0.1586-ഗ്രാം എല്‍. എസ്.ഡിയുമായി രണ്ടുയുവാക്കള്‍ പിടിയിലായി. കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി ചെട്ടിറമ്പത്ത് വീട്ടില്‍ സി.പി പ്രസൂണ്‍(25)
കണ്ണൂര്‍ കക്കാട് പള്ളിപ്രം ഷീബാലയത്തില്‍ ടി.യദുല്‍(25) എന്നിവരാണ്പിടിയിലായത്.


കണ്ണൂര്‍:എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത് കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.ഇവര്‍ മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ച കെ. എല്‍. 13 എ.ജെ2850 ഡിയോ സ്‌ക്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ടൗണ്‍ , സിറ്റി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന ചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു.

എല്‍' എസ് ഡി വെറും 0.002 മില്ലിഗ്രാം കൈവശംവയ്ക്കുന്നത് പോലും10 വര്‍ഷം തടവും രണ്ടു ലക്ഷം വരെ പിഴ കിട്ടാവുന്നതുമായ കുറ്റമാണ്. നഗരങ്ങളില്‍ നടത്തുന്ന ഡി ജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന *പേപ്പര്‍, സൂപ്പര്‍മാന്‍ , ബൂമര്‍ ,ലാല , ആലീസ് , എന്നീ കോഡ് ഭാഷകളിലും ചെല്ലപ്പേരിലറിയപ്പെടുന്ന അതിമാരക ലഹരി മരുന്നാണ് എല്‍ എസ് ഡി, വിവിധ വര്‍ണ്ണചിത്രങ്ങളിലും , വിവിധ രൂപത്തിലും വളരെ ചെറിയ അളവിലും ലഭിക്കുന്നതിനാല്‍ ശരീര ഭാഗങ്ങളില്‍ എവിടെയും ഒളിപ്പിക്കുവാന്‍ കഴിയുന്നതുമായ ഈ ലഹരിമരുന്ന് കണ്ടു പിടിക്കുകയെന്നത് വളരെ ദുഷ്‌കരമാണെന്നു എക്സൈസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ പിടിച്ചതില്‍ വെച്ച് ഏറ്റവും വലിയ എല്‍ എസ് ഡി വേട്ടയാണിത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി ടി യേശുദാസന്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ ശശിചേണിച്ചേരി , എം.കെ സന്തോഷ് , ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് , കെ എം ദീപക് (ഗ്രേഡ്) ,സിവില്‍ എക്സൈസ് ഓഫീസര്‍ കെ വി ഹരിദാസന്‍ എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ രജിരാഗ് പി ജലിഷ് പി, കെ ബിനീഷ് എന്നിവരടങ്ങിയ സംഘവും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിവിധയിനം ലഹരിമരുന്ന് കടത്തുന്ന സംഘത്തെ കുറിച്ച് ,കമ്മീഷന്‍ ഏജന്റ്മാര്‍ , വില്‍പ്പനക്കാര്‍ എന്നിവരെക്കുറിച്ചും എക്സൈസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. . പിടികൂടിയ ലഹരിമരുന്നിന് ലക്ഷങ്ങള്‍ വില വരും. പ്രതികള കണ്ണൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര എന്‍ഡിപി എസ് കോടതിയില്‍ നടക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

cmsvideo
  കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam
  English summary
  Two youths arrested for selling drugs in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion