കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ യൂബര്‍-ഓല ഡ്രൈവര്‍മാര്‍ പണിമുടക്ക് തുടങ്ങി

കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങളെത്തുടര്‍ന്നാണ് പണിമുടക്ക്

  • By Manu
Google Oneindia Malayalam News

കൊച്ചി: കര്‍ണാടകയ്ക്കു പിറകെ കേരളത്തിലും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. യൂബര്‍-ഓല ഡ്രൈവര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 2000 യൂബര്‍-ഓല ഡ്രൈവര്‍ പണിമുടക്കില്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് പാലാരിവട്ടം യൂബര്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തുമെന്ന് സമരസമിതി അറിയിച്ചു. കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങളെത്തുടര്‍ന്നാണ് സമരം.

1

ശമ്പളത്തില്‍ ഏകീകൃത സംവിധാനം കൊണ്ടുവരിക, ഡ്രൈവര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മലയാളത്തില്‍ കസ്റ്റര്‍കെയര്‍ സര്‍വീസ് ആരംഭിക്കുന്ന എന്നിവയടക്കം 18 ആവശ്യങ്ങളാണ് കമ്പനിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ഒന്നു പോലും കമ്പനി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഡ്രൈവര്‍മാരുടെ യൂണിയന്‍ വ്യക്തമാക്കി.

2

ഡ്രൈവര്‍മാരെ കമ്പനി ചൂഷണം ചെയ്യുന്നതിനെതിരേയാണ് ഈ സമരം. മുമ്പ് 1000 രൂപ കമ്പനിക്ക് ലഭിച്ചിരുന്നപ്പോള്‍ 500 രൂപ ഡ്രൈവര്‍മാര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു 100 രൂപയാക്കി കുറച്ചു. കമ്പനി ദിവസേന പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതും ഡ്രൈവര്‍മാരെയും കൊണ്ടുവരുന്നതും മൂലം തങ്ങള്‍ക്ക് ഓര്‍ഡറുകള്‍ കുറഞ്ഞുവരിയാണെന്ന് ഓള്‍കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷാജോ ജോസ് പറഞ്ഞു.

English summary
uber-ola taxi driver's strike started in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X