കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദയ്പൂർ സംഭവം: 'സംഘ പരിവാർ ആശയങ്ങൾക്ക് കരുത്തു പകരാൻ മാത്രമേ ഉപകരിക്കൂ'; പി കെ കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം : നാടിനെ നടുക്കിയ ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ പ്രതികരിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംഭവത്തെ അപലപിച്ചു കൊണ്ടായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഘ പരിവാർ ആശയങ്ങൾക്ക് കരുത്തു പകരാൻ മാത്രമേ ഇത്തരം സംഭവങ്ങൾ ഉപകരിക്കൂ എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.

മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതമോ പ്രവാചകനോ പറയുന്നില്ല. ഇസ്ലാം മതത്തിൽ ഇത്തരത്തിലുള്ള ചിഹ്നങ്ങൾ അന്യമായിട്ടുള്ള ഒന്നാണ്. ആശയ സംവാദങ്ങളെ മാത്രമാണ് ഇസ്ലാം പ്രതിനിധീകരിക്കുന്നത്.

pk

ക്രൂരമായ ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഉദയ്പൂർ കൊലപാതകം മാനവ സമൂഹത്തിന് അപമാനകരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം , മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂര കൃത്യം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിച്ചത്. ഒരു നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ തീവ്രവാദമാണ്. ഇത്തരം സംഭവങ്ങൾ അതിന്റെ വളർച്ചയാണെന്ന് താക്കീത് നൽകിയിരിക്കുകയാണ്. വർഗീയ വാദത്തെ വച്ചുപൊറുപ്പിക്കില്ല എന്ന് നമ്മൾ ഉറച്ച തീരുമാനം എടുക്കണം.

അതിപ്പോൾ ഏതു മതത്തിന്റെ പേരിൽ ആണെങ്കിലും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മദ്രാസ പഠനത്തിന് എതിരെ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കുട്ടികൾക്ക് നൽകേണ്ടത് മദ്രാസ പഠനം അല്ലെന്നും പൊതു പാഠ്യ പദ്ധതിയിൽ അടിസ്ഥാനമായുള്ള വിദ്യാഭ്യാസം ആണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

'അഹങ്കാരത്തിന്റെ ശബ്ദമാണ് വി ഡി സതീശന്, പ്ലാനിട്ട് ദേശാഭിമാനി ഓഫീസിലേക്ക് വിട്ടു'; ഇപി ജയരാജൻ'അഹങ്കാരത്തിന്റെ ശബ്ദമാണ് വി ഡി സതീശന്, പ്ലാനിട്ട് ദേശാഭിമാനി ഓഫീസിലേക്ക് വിട്ടു'; ഇപി ജയരാജൻ

ഉദയ്പൂർ കൊലപാതകം, മറ്റ് സമകാലിക സംഭവങ്ങളോടും ആയിരുന്നു കേരള ഗവർണറിന്റെ പ്രതികരണം. കുട്ടികളെ മദ്രാസകളിൽ പഠിപ്പിക്കുന്ന കാര്യമായ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ മതനിന്ദയ്ക്ക് തല വെട്ടുന്നതാണ് ശിക്ഷയെന്ന് ഇന്ത്യയില്‍ സ്ഥാപനങ്ങളില്‍ തന്നെ അവരിത് പഠിക്കുന്നു. മറുപ്രവൃത്തിയെന്ന് നോക്കണം. പഠിപ്പിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണോ എന്നും അത് തന്നെ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഉറപ്പു വരുത്തണം.

ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ

ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കണം. പ്രവാചക നിന്ദയുടെ പേരിൽ ഉദയ്പൂരിൽ സാധാരണക്കാരനായ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്നിരുന്നു. ഈ സംഭവത്തെ ​ഗവർണർ അപലപിച്ചിരുന്നു. പിന്നാലെയാണ് ആ പ്രതികരണങ്ങൾ ഉണ്ടായത്. മദ്രാസ നയങ്ങൾ മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നത്. മത നിയമങ്ങൾ എഴുതിയത് മനുഷ്യൻ ആണെന്ന് പറഞ്ഞ ഗവർണർ ഖുർആനിൽ ഉള്ളത് അല്ലെന്നും വ്യക്തമാക്കി.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

English summary
Udaipur incident: pk kunhalikutty reaction on this matter goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X