• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദയംപേരൂർ കൊലപാതകം: പ്രേംകുമാറിനെ കുടുക്കിയത് ഈ കാര്യങ്ങൾ, മൊഴി നൽകാൻ പോലും എത്തിയില്ല!

തൃപ്പൂണിത്തുറ: കേരള ജനത ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു കാമുകിയെ സ്വന്തം ഭാര്യയെ കയറ് കുരുക്കി കഴുത്ത് ഞെരിച്ച്കൊന്ന വാർത്ത. ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് എത്തിയത് ഒട്ടേറെ സംശയങ്ങൾക്കും നിഗമനങ്ങൾക്കും ഒടുവിലാണ്. മുൻ‌കൂർ ജാമ്യാപേക്ഷ, ഉദയംപേരൂർ പൊലീസിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി, ഏറ്റവുമൊടുവിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സിപി ജോസിനയച്ച വാട്സ്ആപ്പ് ശബ്ദ സന്ദേശം എന്നിവയാണ് പ്രേംകുമാറിനെ കുടുക്കിയത്.

കണ്ടനാട് പള്ളിയിൽ തർക്കം നടക്കുന്ന സമയത്തായിരുന്നു പ്രേംകുമാർ ഭാര്യ വിദ്യയെ കാണാനില്ലെന്ന പരാതിയുമായി ഉദയംപേരൂർ സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ സംപ്തംബർ‌ 23നായിരുന്നു അത്. സിഐയും സംഘവും തർക്കം നടക്കുന്നതിനാൽ പള്ളിയിലായിരുന്നു. എന്നാൽ അഡീഷനൽ കമ്മിഷണറും ഡിസിപിയും ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്റ്റേഷനിൽ ഉണ്ടായിരുന്നു.

കേസ് രജിസ്റ്റർ ചെയ്യരുത്

കേസ് രജിസ്റ്റർ ചെയ്യരുത്

സീനിയർ സിപിഒ സി.വി. ജോസിനാണു പ്രേംകുമാർ പരാതി നൽകിയത്. വിദ്യയെ നേരത്തെ 4 തവണ കാണാതായിട്ടുള്ളതിനാൽ, കേസ് രജിസ്റ്റർ ചെയ്യേണ്ട എന്നവായിരുന്നു പ്രേം കുമാർ സിപിഒയോട് പറഞ്ഞത് എന്നാൽ പോലീസ് അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞാണ് പ്രേംകുമാറിനെ പോലീസ് മൊഴി എടുക്കാൻ വിളിപ്പിച്ചത്. നവംമ്പർ 1നു ഹാജരാകാമെന്നാണ് പ്രേംകുമാർ പറഞ്ഞത്.

മൊഴി നൽകാൻ സ്റ്റേഷനിലെത്തിയില്ല

മൊഴി നൽകാൻ സ്റ്റേഷനിലെത്തിയില്ല

എന്നാൽ നവംമ്പർ ഒന്നിനും പ്രേംകുമാർ സ്റ്റേഷനിലെത്തിയില്ല. താൻ ഹൈദരാബാദിൽ ആണെന്നും നാട്ടിൽ വരുമ്പോൾ ഹാജരാകുമെന്നും വിശദീകരിച്ചു. നാട്ടിലെത്തിയിട്ടും സ്റ്റേഷനിൽ മൊഴി നൽകാൻ വരാത്തതിനാൽ പോലീസ് വീണ്ടും വിളിച്ചു. അപ്പോഴേക്കും പ്രേകുമാർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. കുമാറിനെതിരെ പരാതിയൊന്നുമില്ലെന്ന് പോലീസ് കോടതിയെ അറിയിക്കുകയും, ജാമ്യ ഹർജി തള്ളുകയുമായിരുന്നു.

ബന്ധമുണ്ടെന്ന് സംശയം

ബന്ധമുണ്ടെന്ന് സംശയം

ഇതോടെ പ്രേംകുമാറിനു വിദ്യയുടെ തിരോധാനവുമായി ബന്ധമു ണ്ടെന്നു പോലീസ് സംശയിക്കുകയായിരുന്നു. മൊഴി നൽകാൻ ആവശ്യപ്പെട്ട് പോലീസ് നിരന്തരം വിളിച്ചതോടെ പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രേംകുമാർ പരാതി നൽകുകയായിരുന്നു. സിഐ കെ. ബാലൻ, സി.വി. ജോസ് എന്നിവർക്കെതിരെയായിരുന്നു പരാതി.

മൊഴി നൽകാനെത്തിയത് സിഐ ഇല്ലാത്ത നേരം

മൊഴി നൽകാനെത്തിയത് സിഐ ഇല്ലാത്ത നേരം

പിന്നീട് സിഐ ഇല്ലാത്ത നേരം നോക്കി മൊഴി നൽകാൻ പ്രേംകുമാർ എത്തിയതുതോടെ സംശയം ബലപ്പെടുകയായിരുന്നു. ഈ മാസം 6നു പ്രേംകുമാറിന്റെ ഫോണിൽ നിന്ന് എസ്‌സിപിഒ ജോസിന്റെ ഫോണിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു' എന്ന വാട്സ്ആപ്പ് ശബ്ദ സന്ദേശം വന്നു. ഇതും തങ്ങളെ വഴി തെറ്റിക്കാനാണോ എന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ പ്രേംകുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകനുള്ള കാര്യം പറഞ്ഞില്ല...

മകനുള്ള കാര്യം പറഞ്ഞില്ല...

പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വർഷം മുൻപ് ഫോൺ കോളിലൂടെയാണ്. മൂവാറ്റുപുഴയിൽ ഒരു ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു പ്രേംകുമാർ. ബന്ധുവായ ദീപക്കിനെ ഹോട്ടലിൽ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോൺ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. തേവരയിലടക്കം പല ഭാഗങ്ങളിൽ ഇവർ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഇവർ ഉദയംപേരുരായിരുന്നു. മുൻ ബന്ധത്തിലുള്ള മകനെ കസിൻ എന്നു പറഞ്ഞ് വിദ്യ തന്നെ പരിചയപ്പെടുത്തിയെന്നും വർഷങ്ങളോളം മറച്ചു വച്ച സത്യം പിന്നീട് അറിഞ്ഞപ്പോൾ മാനസികമായി തകർന്നെന്നുംഇതും വൈരാഗ്യത്തിനു കാരണമായെന്നും പ്രേംകുമാർ haലീസിനോടു പറഞ്ഞു. ഒരു മകളുള്ള കാര്യം മാത്രമാണ് വിദ്യ പ്രേംകുമാറിനോട് പറഞ്ഞിരുന്നത്. അതേസമയം പ്രേം കുമാറിനെ കൊലപാതകത്തിൽ സഹായിച്ചവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Udayamperoor murder case; Premkumar tried to skip police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X