Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയില്‍ നടപ്പാക്കിയാല്‍ പിണറായി ചരിത്രപുരുഷനാകുമെന്ന ഭയമാണ് യുഡിഎഫിന്: കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിന് സ്ഥലം വിട്ട് കൊടുക്കുന്നവരുടെ കൂടെ സി പി ഐ എം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വിര്‍ച്വല്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ പദ്ധതി നടപ്പിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്ര പുരുഷനാകുന്നത് അനുവദിക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേറ്റുകളാണ് കെ റെയിലിനെ എതിര്‍ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

kodiyeri

'കോര്‍പ്പറേറ്റുകളില്‍ നിന്ന് സഹായം പറ്റിയാണ് ചിലര്‍ സമരവുമായി മുന്നോട്ട് വരുന്നത്. ഹൈസ്പീഡ് റെയില്‍വേ നടപ്പിലാക്കുവാന്‍ പദ്ധതി തയ്യാറാക്കിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ കെ റെയിലിനെ എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സെമി ഹൈ സ്പീഡ് പദ്ധതിയാണ് നടപ്പിലാക്കുന്നത്,' കോടിയേരി വ്യക്തമാക്കി.

കോണ്‍ഗ്രസിനെ നയിക്കുന്നത് ഹിന്ദുത്വ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് ദുര്‍ബലമാകുകയാണ്. ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ബദലാകുവാന്‍ കഴിയില്ല. കോണ്‍ഗ്രസ് സ്വീകരിച്ച സാമ്പത്തിക നയത്തിന്റെയും വര്‍ഗീയതയോട് സ്വീകരിച്ച വിട്ടുവീഴ്ചയുടേയും ഫലമായി കോണ്‍ഗ്രസിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്നാണ് പ്രഖ്യാപിച്ചതെന്നും കോടിയേരി ഓര്‍മപ്പെടുത്തി.

കേരളത്തില്‍ ഗുണ്ടകള്‍ നയിക്കുന്ന ഗുണ്ടകളുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് സുധാകരന്‍ ചെയ്തതെന്നും കോടിയേരി പറഞ്ഞു. സി പി ഐ എമ്മിന്റെ രണ്ട് സഖാക്കളെയാണ് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. എന്നിട്ട് സുധാകരന്‍ ഗാന്ധിയനായി അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എം പ്രവര്‍ത്തകരെ പ്രകോപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ സമീപനം. എന്നാല്‍ കൊലയ്ക്ക് പകരം കൊല എന്നത് സി പി ഐ എമ്മിന്റെ നയമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സി പി ഐ എം കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും കൊലപാതകം കൊണ്ട് പാര്‍ട്ടിയെ വളര്‍ത്താമെന്ന ധാരണ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം കൊണ്ട് ഏതെങ്കിലും ഒരു പാര്‍ട്ടി തകരുമായിരുന്നെങ്കില്‍ സി പി ഐ എം എന്നേ തകരുമായിരുന്നു. ഇതിനോടകം സി പി ഐ എമ്മിന്റെ 600 ലധികം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും കൊലപാതക രാഷ്ട്രീയം കൊണ്ടു നടക്കുന്നവരെ ഒറ്റപ്പെടുത്തുക എന്നതാണ് സി പി ഐ എം നയമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+