കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: നിമയസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കവെ കേരളത്തില്‍ രാഷ്ട്രീയ ഗതി മാറ്റത്തിന് സാധ്യത. അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ഭരണം മാറുന്ന പതിവ് രീതി ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടേക്കും. നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പുതിയ സര്‍വ്വെ ഫലം. ഏറ്റവും ഒടുവിലുണ്ടായ ചില വിവാദങ്ങളും സമരങ്ങളും പൊതുസമ്മതരായ ചിലരുടെ രംഗപ്രവേശനവുമെല്ലാമാണ് ജനങ്ങളില്‍ ചിന്ത മാറ്റിയത്. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ് നടത്തിയ സര്‍വ്വെയിലാണ് പുതിയ വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

Recommended Video

cmsvideo
വിദ്യാർത്ഥികളെ അഭ്യാസം കാണിച്ച് ഞെട്ടിച്ച്‌ രാഹുൽ

മാസങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യം

മാസങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യം

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഒട്ടേറെ അഴിമതി കഥകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ അതൊന്നും പ്രതിഫലിച്ചില്ല. ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു തുരഞ്ഞെടുപ്പ് ഫലം.

കൊറോണ പ്രതിസന്ധി...

കൊറോണ പ്രതിസന്ധി...

കൊറോണ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാക്കാന്‍ സാധിച്ചത് എന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അനുകൂലമായ തരംഗത്തിനാണ് സാധ്യത എന്ന വിലയിരുത്തലുമുണ്ടായി. അടുത്തിടെ പുറത്തുവന്ന ചാനല്‍ സര്‍വ്വെ ഫലങ്ങളും ഇടതുപക്ഷത്തിന് ആശ്വാസം പകരുന്നതായിരുന്നു.

മധ്യകേരളത്തിലെ മാറ്റം

മധ്യകേരളത്തിലെ മാറ്റം

മധ്യകേരളത്തില്‍ സാധാരണ യുഡിഎഫിന് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുന്ന മേഖലയാണ്. കേരള കോണ്‍ഗ്രസിലുണ്ടായ ഭിന്നതയാണ് യുഡിഎഫിന് തിരിച്ചടിയായത്. ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലെത്തിയതോടെ മധ്യകേരളം ഇടത്തോട്ട് ചായുന്ന കാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്.

രാഷ്ട്രീയം മാറുന്നു എന്ന് സൂചന

രാഷ്ട്രീയം മാറുന്നു എന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കെയാണ് ഹൈക്കമാന്റ് നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വ്വെ ഫലം പുറത്തുവന്നിരിക്കുന്നത്. 140 മണ്ഡലങ്ങളിലും ഏജന്‍സി സര്‍വ്വെ നടത്തി. ജയസാധ്യത ആര്‍ക്ക് എന്നത് സംബന്ധിച്ചും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആരാകണം എന്നതും ഉള്‍പ്പെടെ രണ്ടു സര്‍വ്വെകളാണ് നടത്തിയത്.

73 സീറ്റ് നേടും

73 സീറ്റ് നേടും

യുഡിഎഫിന് വിലയ വിജയം സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. നേരിയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് തെളിയുന്നത്. 73 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വെ ഫലം. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 71 സീറ്റാണ്. രണ്ട് സീറ്റുകള്‍ അധികം ലഭിക്കുമെന്ന് പറയുന്നു. മുമ്പ് സമാനമായ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു.

കോണ്‍ഗ്രസിന് സാധ്യത ഇങ്ങനെ

കോണ്‍ഗ്രസിന് സാധ്യത ഇങ്ങനെ

കോണ്‍ഗ്രസിന് 45 മുതല്‍ 50 വരെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. 90 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. പകുതി സീറ്റില്‍ തോല്‍ക്കുമെന്ന സൂചനയും സര്‍വ്വെയില്‍ പറയുന്നു. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പരിഗണിച്ചാല്‍ നേട്ടമുണ്ടാകുമെന്നും സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു.

മധ്യകേരളത്തില്‍ നേട്ടം

മധ്യകേരളത്തില്‍ നേട്ടം

മധ്യകേരളത്തില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്നാണ് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്. മധ്യകേരളം സാധാരണ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മേഖലയാണ്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ ഭിന്നതായണ് ഈ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചത്. എന്നാല്‍ ഹൈക്കമാന്റ് നിയോഗിച്ച സര്‍വ്വെ സംഘം പറയുന്നു മധ്യകേരളം യുഡിഎഫിനൊപ്പമാകുമെന്ന്.

അനുകൂല തരംഗത്തിന് കാരണം

അനുകൂല തരംഗത്തിന് കാരണം

അടുത്തിടെ ഉയര്‍ന്ന ചില വിവാദങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമൊരുക്കി എന്നാണ് വിലയിരുത്തല്‍. ഉദ്യോഗാര്‍ഥികളുടെ സമരവും സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഇടപെടലും രാഷ്ട്രീയ തരംഗം മാറ്റാന്‍ സഹായകമാണ് എന്ന് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു. കൂടാതെ മല്‍സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തീരദേശത്ത് ഇടതുപക്ഷ വിരുദ്ധ വികാരമുണ്ടായി എന്നും സൂചിപ്പിക്കുന്നു.

തീരദേശം പിടിക്കാന്‍ നീക്കം

തീരദേശം പിടിക്കാന്‍ നീക്കം

തീരദേശത്ത് യുഡിഎഫ് രണ്ടു ജാഥകള്‍ നടത്തുകയാണ്. ടിഎന്‍ പ്രതാപനും ഷിബു ബേബി ജോണുമാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതോടെ തീരദേശ മണ്ഡലങ്ങളില്‍ യുഡിഎഫ് തരംഗത്തിന് സാധ്യതയുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. മാത്രമല്ല, പ്രമുഖരായ കേന്ദ്ര നേതാക്കളെ കേരളത്തില്‍ പ്രചാരണത്തിന് എത്തിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും സര്‍വ്വെ പറയുന്നു.

രാഹുലും പ്രിയങ്കയുമെത്തിയാല്‍

രാഹുലും പ്രിയങ്കയുമെത്തിയാല്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ ചര്‍ച്ചയാകുന്നുണ്ട്. കൂടാതെ പ്രിയങ്ക ഗാന്ധി കൂടി എത്തിയാല്‍ കളം നിറയാന്‍ സാധിക്കുമെന്ന വിലയിരുത്തലും സര്‍വ്വെയിലുണ്ട്.

രണ്ടാം സര്‍വ്വെ ഫലം

രണ്ടാം സര്‍വ്വെ ഫലം

സ്ഥാനാര്‍ഥികള്‍ ആര് എന്നത് സംബന്ധിച്ച സര്‍വ്വെയും സ്വകാര്യ ഏജന്‍സി ഹൈക്കമാന്റിന് വേണ്ടി നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിക്കുക. ജില്ല തലത്തില്‍ നിന്നും എംപിമാരില്‍ നിന്നും സ്ഥാനാര്‍ഥി പട്ടിക തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി സ്വീകരിച്ചിരുന്നു. അന്തിമ പട്ടിക പുറത്തിറക്കും മുമ്പ് നേതാക്കള്‍ ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണും.

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

English summary
UDF get rule with 73 seats in Kerala Assembly Election 2021- Says High Command Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X