Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും വിജയിക്കും, ആത്മവിശ്വാസത്തിലെന്ന് യുഡിഎഫ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്ങില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ശബരിമല വിഷയവും രാഹുല്‍ ഗാന്ധി ഇഫക്ടുമെല്ലാം ഒരു പരിധിവരെ തങ്ങളെ തുണച്ചെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളും പാര്‍ട്ടിക്ക് ആത്മവിശ്വാസം ഏകുന്നതാണ്.

അതിനിടെ നാളെ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താന്‍ യുഡിഎഫ് യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്ച കെപിസിസി യോഗവും ചേരും. ന്യൂനപക്ഷ വോട്ടുകള്‍ വന്‍ തോതില്‍ സമാഹരിക്കപ്പെട്ടെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.വിശദാംശങ്ങളിലേക്ക്

 യുഡിഎഫ് യോഗം

യുഡിഎഫ് യോഗം

തെരഞ്ഞെടുപ്പ് അവലകോനം ചര്‍ച്ചചെയ്യാനാണ് നാളെ യുഡിഎഫ് യോഗം ചേരുന്നത്. മുസ്ലീം ലീഗ് യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്തിയിരുന്നെങ്കിലും മുന്നണി യോഗം ചേര്‍ന്നിരുന്നില്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേരുന്നത്.

 ഗുണകരമാകും

ഗുണകരമാകും

പൊടിപാറുന്ന പോരാട്ടമായിരുന്നു പല മണ്ഡലങ്ങളിലും നടന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ തീര്‍ത്തും പ്രവചനാതീതമായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഇത്തവണ പോളിങ്ങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് ഗുണകരമായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

 യുഡിഎഫ് പ്രതീക്ഷ

യുഡിഎഫ് പ്രതീക്ഷ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും സംസ്ഥാനത്ത് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തലുകളും ശക്തമാണ്. എല്ലാം തങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ടെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.

 പാലക്കാടൊഴികെ

പാലക്കാടൊഴികെ

നേരത്ത് 16 മുതല്‍ 18 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍ എങ്കിലും പാലക്കാട് ഒഴികേയുള്ള സീറ്റുകള്‍ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ് കാമ്പ്. നാല് തവണ ഒഴികെ ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.

 വിമര്‍ശനം

വിമര്‍ശനം

ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠനായിരുന്നു പാലക്കാട് സ്ഥാനാര്‍ത്ഥി. എന്നാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണങ്ങള്‍ക്ക് നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു.

 ആലത്തൂരില്‍

ആലത്തൂരില്‍

എംഎല്‍എ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ ആലത്തൂരില്‍ രമ്യയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയെന്ന് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പരസ്യമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷിനുള്ള സ്വാധീനം മറികടക്കാന്‍ കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

 ഇടതുകോട്ടകള്‍

ഇടതുകോട്ടകള്‍

പാലക്കാട് ന്യൂനപക്ഷ ഏകീകരണം നടന്നാല്‍ മാത്രമേ യുഡിഎഫിന് വിജയപ്രതീക്ഷ വെയ്ക്കേണ്ടതുള്ളൂ എന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. അതേസമയം മറ്റ് മണ്ഡലങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കാമ്പ്. ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കാമ്പിലും യുഡിഎഫിന് ഇത്തവണ പ്രതീക്ഷയുണ്ട്.

 വിള്ളലുണ്ടാക്കി

വിള്ളലുണ്ടാക്കി

അവിടെ അടൂര്‍ പ്രകാശ് വിള്ളലുണ്ടാക്കിയെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍. സിപിഎമ്മിന്‍റെ മറ്റ് ഉറച്ച കോട്ടകളായ കാസര്‍ഗോഡും ആലത്തൂരും ഇത്തവണ യുഡിഎഫിന് അമുകൂലമായിരുന്നു കാര്യങ്ങള്‍ എന്നും പാര്‍ട്ടി വിലയിരുത്തുന്നു.

 കാസര്‍ഗോഡും

കാസര്‍ഗോഡും

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയം പ്രവചിച്ച് ചില സര്‍വ്വേകളും പുറത്തുവന്നത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ആലത്തൂരില്‍ രമ്യ ഹരിദാസിന് ഇടതുവോട്ടുകള്‍ പോലും ലഭിച്ചെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

 മലപ്പുറത്തും പൊന്നാനിയിലും

മലപ്പുറത്തും പൊന്നാനിയിലും

പൊന്നാനിയിലും മലപ്പുറത്തും ഇത്തവണ വന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന് ലീഗ് വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനും ഇടി മുഹമ്മദ് ബഷീര്‍ കുറഞ്ഞത് ഒരു ലക്ഷം ഭൂരിപക്ഷത്തിനും വിജയിക്കുമെന്നാണ് കണക്കാക്കുന്നത്.

 യോഗം ചര്‍ച്ച ചെയ്യും

യോഗം ചര്‍ച്ച ചെയ്യും

വോട്ടുകള്‍ സംബന്ധിച്ച ഡിസിസികളുടെ വിലയിരുത്തലുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍മാര്‍ കണക്കുകളും നിഗമനങ്ങളും അറിയിക്കും. 16 സീറ്റുകളില്‍ ജയിക്കുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ പുനസംഘടന ചര്‍ച്ചയാവാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+