കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫും യുഡിഎഫും ഒരുമിച്ചു; കോടംതുരുത്ത് പഞ്ചായത്തും നഷ്ടപ്പെട്ട് ബിജെപി

Google Oneindia Malayalam News

ആലപ്പുഴ; കോടംതിരുത്ത് പഞ്ചായത്ത് ഭരണം ബി ജെ പിക്ക് നഷ്ടമായി. എൽ ഡി എഫ് പിന്തുണയോടെയാണ് യു ഡി എഫ് ആണ് ഭരണം പിടിച്ചത്. കോണ്‍ഗ്രസിന്റെ വി ജി ജയകുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പി അംഗം ബിനീഷ് ഇല്ലിക്കലിനെയാണ് പരാജയപ്പെടുത്തി. ഇതോടെ ജില്ലയിൽ ഭരണം ഉണ്ടായിരുന്ന മൂന്ന് പഞ്ചായത്തുകളും ബി ജെ പിക്ക് നഷ്ടമായി.

total-1652850818.jpg -Proper

കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം എൽ ഡി എഫ് പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ബി ജെ പിക്ക് നഷ്ടപ്പെട്ടത്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു പ്രസിഡന്‍റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്‍റ് അഖില രാജൻ എന്നിവർക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിച്ചത്. തുടർന്ന് ബി ജെ പിയെ വീഴ്ത്താൻ സി പി എമ്മും സി പി ഐയും കോൺഗ്രസിന് കൈകൊടുക്കുകയായിരുന്നു.

കോൺഗ്രസ് പിന്തുണച്ചു; ചെന്നിത്തലയിൽ സിപിഎം സ്ഥാനാർത്ഥി പ്രസിഡന്റായികോൺഗ്രസ് പിന്തുണച്ചു; ചെന്നിത്തലയിൽ സിപിഎം സ്ഥാനാർത്ഥി പ്രസിഡന്റായി

15 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ബി ജെ പിക്ക് ഏഴ്, കോണ്‍ഗ്രസിന് അഞ്ച്, സി പി എമ്മിന് രണ്ട്, സി പി ഐക്ക് ഒന്ന് എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷി നില. കോൺഗ്രസ് -സിപിഎം ക്യാമ്പുകളെ അമ്പരിപ്പിച്ച് കൊണ്ടായിരുന്നു ബി ജെ പി പഞ്ചായത്ത് പിടിച്ചെടുത്തത്. അതേസമയം കോടംതുരുത്ത് കൂടി നഷ്ടപ്പെട്ടതോടെ ജില്ലയിൽ അധികാരത്തിലിരുന്ന മൂന്ന് പഞ്ചായത്തുകളിൽ നിന്നും ബി ജെ പി പുറത്തായി.

നേരത്തേ ചെന്നിത്തലയിലെ തൃപ്പെരുന്തുറ പഞ്ചായത്തിലും തിരുവൻവണ്ടൂരിലുമാണ് ബി ജെ പിക്ക് ഭരണം നഷ്ടപ്പെട്ടത്. ചെന്നിത്തലയിൽ കോൺഗ്രസ് പിന്തുണയോടെ സി പി എം ആണ് ഭരണം പിടിച്ചത്. ബിജെപി പ്രസിഡന്റ് ആയിരുന്നു ബിന്ദു പ്രദീപിനെതിരെ സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇത് കോൺഗ്രസ് പിന്തുണയ്ക്കുകയായിരുന്നു. ബി ജെ പിയിലെ ബിന്ദു പ്രദീപിനെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തി സി പി എമ്മിന്റെ വിജയമ്മ ഫിലേന്ദ്രമാണ് പ്രസിഡന്റായത്. 18 അംഗ ഭരണ സമിതിയിൽ 17 പേരായിരുന്നു വോട്ടെടുപ്പിൽ പങ്കെടുത്തത്. സി പി എമ്മിനും ബി ജെ പിക്കും കോൺഗ്രസിനും ഇവിടെ ആറ് വീതം അംഗങ്ങളാണ് ഉള്ളത്.

എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ

തിരുവൻവണ്ടൂർ പഞ്ചായത്തിൽ സി പി എം, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി വി സജൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ സി പി എമ്മിലെ ബീന ബിജുവും തെരഞ്ഞെടുക്കപ്പെട്ടു.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

English summary
udf wins kodamthuruth panchayath with the support of cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X