• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് മുന്നില്‍ മുട്ട് മടക്കി ജോസും ജോസഫും; തീരുമാനമെടുത്ത് യുഡിഎഫ്, പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ്-ജോസ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കമാണ് രൂപപ്പെട്ടത്. മുന്‍ ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് പിജെ ജോസഫും കൂട്ടരും ആവശ്യപ്പെട്ടിട്ടും ജോസ് കെ മാണി തയ്യാറായില്ല. ഇതോടെയാണ് പ്രശ്നം യുഡിഎഫിന് മുന്നില്‍ എത്തുന്നത്.

മുന്നണിയിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് കിട്ടിയ 14 മാസത്തില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി പക്ഷത്തിനും 6 മാസം ജോസഫ് പക്ഷത്തിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് ലഭിച്ച കാലാവധി പൂര്‍ത്തീകരിച്ചിട്ടും അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ജോസ് കെ മാണി പക്ഷം തയ്യാറാവാതിരുന്നതാണ് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയത്.

ആദ്യഘട്ടത്തില്‍

ആദ്യഘട്ടത്തില്‍

ധാരണ പാലിക്കാന്‍ ജോസ് കെ മാണി തയ്യാറാവണമെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്‍റേയും ആവശ്യം. എന്നാല്‍ മുന്നണി വിടല്‍ അടക്കമുള്ള സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്ന സമീപനമായിരുന്നു

ആദ്യഘട്ടത്തില്‍ ജോസ് വിഭാഗത്തില്‍ നിന്നും ഉണ്ടായത്. എന്നാല്‍ ഒടുവില്‍ ഇരുവിഭാഗം നേതാക്കളും കോണ്‍ഗ്രസിന് മുന്നില്‍ വഴങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രസിഡന്‍റ് പദം ഒഴിയാം

പ്രസിഡന്‍റ് പദം ഒഴിയാം

ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം സംബന്ധിച്ച യുഡിഎഫ് തീരുമാനാം ഉടനുണ്ടായേക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം എത്രയും പെട്ടെന്ന് തന്നെ നടത്തേണ്ടതിനാല്‍ അവസാനവട്ട ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദം ഒഴിയാമെന്ന ധരണയിലേക്ക് ജോസ് കെ മാണി എത്തിയെന്നാണ് സൂചന.

അനുരഞ്ജന നീക്കം

അനുരഞ്ജന നീക്കം

ആദ്യ ഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വിട്ടു നല്‍കില്ലെന്ന കടുത്ത നിലപാടിലായിരുന്നു ജോസ് കെ മാണി. എന്നാല്‍ ലീഗ് നേതാക്കള്‍ അടക്കം ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ക്ക് ഒടുവില്‍ രാജിക്കായി ചില ഉപാധികള്‍ ജോസ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വെച്ചു.

ഉപാധികള്‍

ഉപാധികള്‍

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വീതം വെപ്പില്‍ ചില ധാരണകള്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കണം. കോട്ടയം ജില്ലാ പഞ്ചായത്തിലെ ജോസ് പക്ഷത്തെ രണ്ട് അംഗങ്ങള്‍ നേരത്തെ ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറിയിരുന്നു. ഇവര്‍ മത്സരിച്ചിരുന്ന ഡിവിഷനുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വിഭാഗത്തിന് ലഭ്യമാക്കുക തുടങ്ങിയ ഉപാധികളാണ് ജോസ് മുന്നോട്ട് വെച്ചിരുന്നത്.

കെഎം മാണി-ജോസഫ് ലയനത്തിന് മുമ്പ്

കെഎം മാണി-ജോസഫ് ലയനത്തിന് മുമ്പ്

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് വ്യക്തതയുണ്ടാക്കുക, കെഎം മാണി-ജോസഫ് ലയനത്തിന് മുമ്പായി ഇരുവിഭാഗങ്ങളും മത്സരിച്ചു വന്ന സീറ്റുകള്‍ അതത് വിഭാഗങ്ങള്‍ക്ക് തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്‍കുക എന്നതും ജോസ് കെ മാണി വിഭാഗം ചര്‍ച്ചകള്‍ക്ക് വന്ന നേതാക്കള്‍ക്ക് മുന്നില്‍ വെച്ച ഉപാധിയില്‍ പെടുന്നു.

cmsvideo
  KK shailaja teacher is rock dancer says mullapally | Oneindia Malayalam
  ആദ്യം രാജി പിന്നീട് ചര്‍ച്ച

  ആദ്യം രാജി പിന്നീട് ചര്‍ച്ച

  എന്നാല്‍ പ്രസിഡന്‍റ് പദം രാജിവെക്കുന്നതിന് മുമ്പ് മറ്റ് ഉപാധി ചര്‍ച്ചകള്‍ക്കൊന്നും ഇല്ലെന്നും, ആദ്യം രാജി പിന്നീട് ഉപാധിയടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു പിജെ ജോസഫിന്‍റെ നിലപാട്. എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഇടപെട്ട് നടത്തിയ സമാവായ നീക്കത്തിനൊടുവില്‍ പിജെ ജോസഫും നിലപാടില്‍ അയവ് വരുത്തി.

  പ്രശ്ന പരിഹാരം

  പ്രശ്ന പരിഹാരം

  ഇതോടെയാണ് പ്രശ്ന പരിഹാരത്തിനുള്ള വഴികള്‍ തെളിഞ്ഞത്. ഇരുവിഭാഗങ്ങളേയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന പാക്കേജാണ് യുഡിഎഫ് ആലോചിക്കുന്നത്. ചങ്ങനാശ്ശേരി നഗസഭാ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ ജോസ് വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതും സമവായ ചര്‍ച്ചകളില്‍ അനുകൂല ഘടകമായി.

  എല്‍ഡിഎഫിനൊപ്പം

  എല്‍ഡിഎഫിനൊപ്പം

  കോണ്‍ഗ്രസ് അംഗങ്ങളെ അവിടെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വിമത വേഷത്തിലെത്തിയപ്പോള്‍ ജോസ് വിഭാഗത്തിന്‍റെ വോട്ട് നിര്‍ണ്ണായകമാവുകയായിരുന്നു. ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ നടക്കും. തര്‍ക്കം നീട്ടിക്കൊണ്ടുപോകാന്‍ ഇനിയും കഴിയില്ലെന്ന തീരുമാനത്തിലാണ് യുഡിഎഫ് നേതൃത്വം.

  കോണ്‍ഗ്രസ് നിലപാടും

  കോണ്‍ഗ്രസ് നിലപാടും

  മുന്നണി വിടല്‍ അടക്കമുള്ള സമ്മര്‍ദ്ദ തന്ത്രത്തിന് വില വെച്ചു കൊടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാടും ഇരുവിഭാവഗും അയയുന്നതിന് കാരണമായി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണിയിലേക്ക് ചേക്കാറാന്‍ ജോസ് കെ മാണിക്കോ, പിജെ ജോസഫിനോ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.

  ഭിന്നതയുണ്ടാകും

  ഭിന്നതയുണ്ടാകും

  ഇടതുപക്ഷത്തേക്ക് ഏത് ഗ്രൂപ്പ് പോയാലും അണികളില്‍ മാത്രമല്ല, നേതാക്കളില്‍ തന്നെ ഭിന്നതയുണ്ടാകുമെന്നാണ് ഇരു ഗ്രൂപ്പുകളും ഭയപ്പെടുന്നു. പിജെ ജോസഫാണ് മുന്നണി വിടാന്‍ തീരുമാനിക്കുന്നതെങ്കില്‍ നിലവില്‍ ജോസഫിനൊപ്പം നില്‍ക്കുന്ന പഴയ മാണി വിശ്വസ്തര്‍ക്കും പുതുതായി വന്ന ജോണി നെല്ലൂരിനും ഫ്രാന്‍സിസ് ജോര്‍ജ്ജിനും ഇടതുമുന്നണിയിലേക്ക് പോവുന്നതില്‍ യോജിപ്പില്ല.

  യുഡിഎഫില്‍ തുടരണം

  യുഡിഎഫില്‍ തുടരണം

  മുന്നണി വിട്ടാല്‍ ഇപ്പോള്‍ കൂടെ നില്‍ക്കുന്ന നേതാക്കളില്‍ പലരും ഇടയും എന്നത് ജോസ് കെ മാണിയും മുന്നില്‍ കാണുന്നു. യുഡിഎഫ് വിടാനാകില്ലെന്ന് ചില നേതാക്കള്‍ ഇതിനോടകം തന്നെ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ജോസ് വിഭാഗത്തിലെ എംഎല്‍എമാരായ എന്‍ ജയരാജും റോഷി അഗസ്റ്റിനും യുഡിഎഫില്‍ തുടരണമെന്ന നിലപാടുള്ളവരാണ്. നേതാക്കളുടെ ഇത്തരം നിലപാടുകളും പ്രശ്നപരിഹാരം എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു.

  കോണ്‍ഗ്രസ് അഗ്രസീവ് മോഡിലേക്ക്, ഗെയിം മാറ്റി രാഹുല്‍, ബിജെപിയെ പൂട്ടാന്‍ ദേശീയ പ്ലാനുമായി ടീം!!

  English summary
  udf with new solution for kerala congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X