നൈജീരിയന്‍ തീരത്ത് കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ ഉദുമ സ്വദേശിയും

  • Posted By: Desk
Subscribe to Oneindia Malayalam

ഉദുമ: ആഫ്രിക്കന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പലില്‍ ഉദുമ സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം. ഉദുമ പെരില വളപ്പിലെ അശോകന്റെയും ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂള്‍ പ്രീ പ്രൈമറി അധ്യാപിക ഇ ഗീതയുടെയും മകന്‍ ഉണ്ണി (25) കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പലില്‍ അകപ്പെട്ടിരിക്കുന്നതായാണ് നാട്ടില്‍ ലഭിച്ച വിവരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പനാമാ രജിസ്‌ട്രേഷനുള്ള മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം നൈജീരിയന്‍ കടലില്‍ കൊള്ളക്കാര്‍ റാഞ്ചിയത്.

മഹാലക്ഷ്മിക്ക് പിന്നിലെ ദുരൂഹത ഏറുന്നു..സാമ്പത്തിക ശ്രോതസ് അന്വേഷിക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്

കപ്പലുമായി വിനിമയബന്ധം നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. കപ്പലില്‍ ഇരുപതിലധികം ജീവനക്കാറുണ്ടെന്നാണ് വിവരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനിയുടെ ശുദ്ധീകരിച്ച എണ്ണനിറച്ച കപ്പലുമായിട്ടുള്ള വിനിമയബന്ധം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.

tanker

ഏറ്റവും അവസാനം കമ്പനിയും കപ്പലും തമ്മിലുള്ള വിനിമയം നടന്നത് വ്യാഴാഴ്ചയാണ്. കപ്പല്‍ റാഞ്ചിയ വിവരം കമ്പനി അധികൃതരാണ് ഉണ്ണിയുടെ ബന്ധുക്കളെ അറിയിച്ചത്. ഉണ്ണിക്ക് പുറമെ കോഴിക്കോട് സ്വദേശിയായ ഒരു തൊഴിലാളിയും കപ്പലിലുണ്ടെന്ന വിവരമുണ്ട്.ഉണ്ണി തിരികെ വരാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും.

English summary
native of Uduma also be in Nigerian hijacked oil tanker ship.family are in tesnion

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്