ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നു; മമതയുടേത് ധീര നിലപാടെന്ന് ചെന്നിത്തല

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമാണ് ജനസംഘം നേതാവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയ നമ്മുടെ ദേശീയ നേതാക്കളെ തമസ്‌കരിക്കാനും, പുതിയ ചിലയാളുകളെ ദേശീയ നേതാക്കളായി വാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാട് ധീരമാണെന്നും അദ്ദേഹം പുകഴ്ത്തി.

Ramesh Chennithala

പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും കേള്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യുജിസി സര്‍ക്കുലര്‍ ഇറക്കുന്നത് ചരിത്രത്തില്‍ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. അതുകൊണ്ടാമ് മ്മത ഇത്തരത്തിൽ ഒരു നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ദീനദയാല്‍ ഉപാധ്യായ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം ഇന്ത്യയിലെ എല്ലാ കോളുജുകളിലെയും, സര്‍വ്വകലാശാലകളിലെയും വിദ്യാർത്ഥികളെ നിർബന്ധമായും കേൾപ്പിക്കണമെന്ന സർക്കുലർ കഴിഞ്ഞ ദിവസമാണ് യുജിസി നൽകിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UGC circular plan to Sanghapariwar agenda in campus

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്