കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയന്‍ കുട്ടിക്കോമാളികളുടെ നേതാവ്'; രൂക്ഷവിമര്‍ശനവുമായി ഉമ തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് തൃക്കാക്കര എം എല്‍ എ ഉമ തോമസ്. വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ എസ് എഫ് ഐ ആക്രമണത്തെ പറ്റി നിയമസഭയില്‍ പ്രതിക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെയാണ് ഉമ തോമസിന്റെ വിമര്‍ശനം. ഉമ തോമസിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

1

ഞങ്ങളുടെ ആരാധ്യനായ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിതകര്‍ത്ത് വാഴവച്ച കുട്ടിക്കോമാളികളുടെ നേതാവ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രിമാര്‍ അടക്കം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായതെന്ന് ഉമ തോമസ് പറഞ്ഞു. ഇതോടെയാണ് ഞങ്ങള്‍ സഭ ബഹിഷ്‌കരിച്ചതെന്നും ഉമ തോമസ് വ്യക്തമാക്കി.

2

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സഭയില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച് തര്‍ത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ കേരളത്തിലുണ്ടായ വ്യാപക അതിക്രമം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന നോട്ടീസാണ് പ്രതിപക്ഷം നല്‍കിയത്.

3

ചോദ്യോത്തരവേളയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചപ്പോള്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മോശം മുദ്രാവാക്യങ്ങളും ആക്രോശവുമായി പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിയസഭയില്‍ ഒരു സംഘര്‍ഷം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഭരണപക്ഷാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ടാണ് അടിയന്തിര പ്രമേയത്തിലേക്ക് കടക്കാതെ സഭ നടപടികള്‍ സ്തംഭിപ്പാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

4

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയായിരുന്നു ഈ ആക്രമണം. സംഭവത്തെ പേരിന് പ്രസ്താവനയിലൂടെ അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഇയാള്‍ ജില്ലാ സെക്രട്ടറിയുടെ ബന്ധു കൂടിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

5

ആക്രമണത്തിന് ശേഷമാണ് ഇയാളെ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയതെന്ന് കോടിയേരി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അയാളെ ഇതുവരെ കേസില്‍ പ്രതിയാക്കാന്‍ പോലും തയാറായിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്നും വി ഡി സതീശന്‍ സഭ ബഹിഷ്‌കരിച്ചതിന് ശേഷം നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

6

അതേസമയം, സഭ സമ്മേളന സമയത്ത് മാധ്യമങ്ങളെ വിലക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയില്ലെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതിനെതിരെ കെ പി സി സി അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍ ഡി എഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

7

മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളര്‍ന്നു വന്ന് നിലനില്‍ക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകള്‍ ചമച്ച് ഇടതു നേതാക്കളെ അവര്‍ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദര്‍ധാരികളെ ഇല്ലാക്കഥകള്‍ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്.
ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്‌ക്കെതിരെ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലും ജനങ്ങളിലെത്തിക്കാന്‍ കഴിയാതെ മാധ്യമങ്ങള്‍ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വളര്‍ത്തിയെടുത്തവര്‍ ജനങ്ങള്‍ക്കെതിരേ മാത്രമല്ല ,നിങ്ങള്‍ക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നയാളാണോ?'; സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നയാളാണോ?'; സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി

English summary
Uma Thomas MLA Says CM Pinarayi Vijayan is the leader of child comedians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X