കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുചക്രവാഹനങ്ങളിൽ കുട നിവർത്തിയുള്ള യാത്ര പാടില്ല; ഗതാഗത കമ്മീഷണർ ഉത്തരവിറക്കി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കുടചൂടി യാത്ര ചെയ്യാൻ പാടില്ലെന്ന് ഗതാഗതവകുപ്പ്. ഗതാഗത കമ്മീഷണർ എം ആർ അജിത്കുമാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും കുടനിവർത്തി യാത്ര ചെയ്യുന്നത് നിരവധി അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തരവിറക്കുന്നത്. അതേസമയം, പുറത്തിറങ്ങിയ ഉത്തരവിൽ പിഴ തുക എത്രയാണെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടില്ല.

1

സംസ്ഥാനത്ത് കുടചൂടി യാത്രചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിക്ക് കടിഞ്ഞാണിടാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്. വാഹനമോടിക്കുന്നവരോ പിന്നിലിരിക്കുന്നവരോ കുടചൂടി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിരവധി അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയമം കർശനമാക്കാൻ വകുപ്പ് തയ്യാറാകുന്നത്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

2

മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. പെയ്യുന്ന മഴയെ വകവെക്കാതെ അമിതവേഗതയിൽ വാഹനമോടിക്കുമ്പോൾ കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോകുന്നതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും യാത്രക്കാര്‍ക്ക് മരണം വരെ സംഭവിക്കുകയും ചെയ്യാം.

വിഡി സതീശനെ വിടാതെ പിവി അൻവർ, പഴയ പച്ചത്തെറി സ്ക്രീൻഷോട്ടുമായി മറുപടി, വെല്ലുവിളിയുംവിഡി സതീശനെ വിടാതെ പിവി അൻവർ, പഴയ പച്ചത്തെറി സ്ക്രീൻഷോട്ടുമായി മറുപടി, വെല്ലുവിളിയും

3

കൂടാതെ, വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലുള്ള കച്ചവട സ്ഥാപനങ്ങളിലേക്കും വഴിയാത്രക്കാർക്കിടയിലേക്കും ഇടിച്ചുകയറുന്ന സംഭവങ്ങളും പതിവാണ്. മോട്ടോർ വാഹന വകുപ്പും പൊലീസും പലയാവർത്തി ഇരുചക്രവാഹന യാത്രക്കാരോട് ഇതിനെ കുറിച്ച് വിശദീകരിച്ചാലും ഇവർ ഇക്കാര്യം മുഖവിലയ്ക്കെടുക്കാറില്ല. എന്നാൽ നിയമം കർശനമാക്കിയതോടെ ഇത്തരത്തിലുള്ള അപകടങ്ങൾ തടയാൻ കഴിയുമെന്നാണ് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തുന്നത്.

നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിഞ്ഞു താഴ്ന്നു; സംഭവിച്ചതെന്ത്; ഭൂചലനമോ?നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിഞ്ഞു താഴ്ന്നു; സംഭവിച്ചതെന്ത്; ഭൂചലനമോ?

4

ഇത്തരത്തിൽ നിരവധി അപകടങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമ ലംഘനം വ്യാപകമായ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കാൻ തയ്യാറാകുന്നത്. അലക്ഷ്യവും അശ്രദ്ധയുമായി വാഹനമോടിക്കുന്നവർക്കെതിരെ ചുമുത്തുന്ന നിയമമാകും ഈ കുറ്റത്തിലും ഉൾപ്പെടുക. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177എ പ്രകാരം ഇരുതക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പിഴയെ ക്കുറിച്ചുള്ള വ്യക്തത വരുത്തിയിട്ടില്ല.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
The Department of Transport has said that those traveling in two-wheelers in the state should not travel under an umbrella.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X