കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹചര്യം മനസിലാക്കണം; തിയേറ്റര്‍ ഉടമകളോട് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച തടഞ്ഞതിനെതിരെ ഉടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ മറുപടി തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവിലെ സാഹചര്യം തിയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

high court

ഞായറാഴ്ച തിയറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞതിനെതിരെയും തിരുവനന്തപുരം ജില്ലയില്‍ തിയറ്ററുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെയുമാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സമ്മേളനം മാറ്റാന്‍ ആലോചിട്ടില്ല, വേണ്ടി വന്നാല്‍ മാറ്റും: കോടിയേരിസമ്മേളനം മാറ്റാന്‍ ആലോചിട്ടില്ല, വേണ്ടി വന്നാല്‍ മാറ്റും: കോടിയേരി

കൊവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ഏറ്റവുമധികം നിയന്ത്രണമുള്ള 'സി' വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനു പിന്നാലെയാണ് ജില്ലയിലെ തിയറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. മാളുകളും ബാറുകളും തുറന്നിരിക്കുമ്പോള്‍ തിയറ്ററുകള്‍ അടച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഹര്‍ജിയുമായി ഫിയോക് രംഗത്തെത്തിയത്.

50% ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോകിന്റെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 55,475 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോണ്‍ഗ്രസിന് അമ്പരപ്പ്: താരപ്രചാരകനായ മുന്‍ കേന്ദ്ര മന്ത്രി പാർട്ടി വിട്ടു, ബിജെപി സ്ഥാനാർത്ഥിയാവുംകോണ്‍ഗ്രസിന് അമ്പരപ്പ്: താരപ്രചാരകനായ മുന്‍ കേന്ദ്ര മന്ത്രി പാർട്ടി വിട്ടു, ബിജെപി സ്ഥാനാർത്ഥിയാവും

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 4,42,466 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,85,365 കൊവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Recommended Video

cmsvideo
Hridayam Box Office 2 Days Worldwide Collection Report | Oneindia Malayalam

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.

English summary
The High Court sought the government's reply on the owners' plea against the suspension of cinema theaters on Sunday in the covid context.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X